April 26, 2024

മധുവിന്റെ കൊലപാതകം: എം.എസ്.എഫ് ആത്മവിമര്‍ശന സംഗമം സംഘടിപ്പിച്ചു

0
M S F Photo
 പനമരം:  ഭക്ഷ്യ വസ്തുക്കള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ഒരു കൂട്ടം ആളുകള്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്  'സുഭിക്ഷതയുടെ മധു നുകരുന്നവരോട് വിശപ്പിന്റെ മധു പകരുന്നത് 'എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആത്മവിമര്‍ശന സംഗമം സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ പടപൊരുതിയതിന്റെ പേരില്‍  തലക്കല്‍ ചന്തുവിനെ  പിടികൂടി വധിച്ച കോളി മരച്ചുവട്ടില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൃത്യമായ റേഷന്‍ സംവിധാനത്തിലൂടെ മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം പോലും എത്തിക്കാന്‍ കഴിയാത്ത സര്‍ക്കാറിന്റെ നിര്‍ജീവാസസ്ഥയുടെ ഒടുവിലെ ഇരയാണ് മധു.വിശപ്പകറ്റാന്‍ ഭക്ഷണം എത്തിക്കാന്‍ കഴിയാത്തവരാണ് സദാചാര പൊലീസ് ചമഞ്ഞിരിക്കുന്നത്. തന്റെ ചുറ്റുപാടിലെ പാവപ്പെട്ടവന് കണ്ണടക്കില്ലെന്ന് പ്രതിജ്ഞയെടുത്താണ് തലക്കല്‍ ചന്തു സ്‌ക്വയറില്‍ സംഘടിപ്പിച്ച ആത്മവിമര്‍ശന സംഗമം സമാപിച്ചത്. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.സി ലുഖ്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, ദളിത് ലീഗ് മണ്ഡലം ട്രഷറര്‍ ചാപ്പന്‍ പനമരം, നിയാസ് മടക്കിമല, റമീസ് പനമരം, റിന്‍ഷാദ് മില്ല്മുക്ക്, ഫായിസ് തലക്കല്‍, അര്‍ഷാദ്, ഉവൈസ് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *