April 26, 2024

എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

0
1612187929399.jpg
കൽപറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള വർദ്ധന നിർദ്ദേശിക്കേണ്ട പതിനൊന്നാം ശമ്പള കമ്മീഷൻ ഒരു രൂപ പോലും വർദ്ധിപ്പിക്കാതെ ഗിമ്മിക്ക് കാണിക്കുകയായിരുന്നു എന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മുപ്പതാമത് വയനാട് ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.  
2016 ൽ പത്താം ശമ്പള കമ്മീഷൻ നിശ്ചയിച്ച ശമ്പളത്തിൻ്റെ കൂടെ ഇപ്പോൾ കുടിശ്ശികയായ ക്ഷാമബത്ത ഉൾപ്പെടെ 28% നൽകേണ്ടതുണ്ട്. ഏതൊരു ശമ്പളക്കമ്മീഷനും നിർബന്ധമായും നൽകേണ്ട 10% മാത്രമാണ്  നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത് ജീവനക്കാരോടും അധ്യാപകരോടുമുള്ള വെല്ലുവിളിയാണ്.
സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. രാജൻ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻഡ് ഇ.വി. അബ്രാം മുഖ്യ പ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികൾ: രാജൻബാബു (പ്രസിഡൻഡ്) ബിനീഷ് കെ.ആർ ( സെക്രട്ടറി), ഫിലിപ്പ് സെബാസ്റ്റ്യൻ (ട്രഷറർ) ബിനോ ടി അലക്സ്, സിജോ കെ പൗലോസ്, ( സംസ്ഥാന കൗൺസിലർമാർ )
ഷാന്റോ മാത്യു, സനു പി. എസ് (വൈസ് പ്രസിഡന്റ്)
ഷൈനി ജേക്കബ്, ബിനു പി ജെ( ജോയിന്റ് സെക്രട്ടറി).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *