September 22, 2026

പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗം ചേര്‍ന്നു

0
IMG-20220702-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട് : മൂപ്പൈനാട് പഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുന്‍ പ്രവര്‍ത്തനങ്ങള്‍ ഡെങ്കിപനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സഹായകമായിട്ടുണ്ടെന്നും ജൂലൈ 5 മുതല്‍ 5 ഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, കുടുംബശ്രീ, ക്ലബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉറവിട നശീകരണം, ക്ലോറിനേഷന്‍ തുടങ്ങിയവയും ആരോഗ്യ വിദ്യഭ്യാസ ക്ലാസുകള്‍ എന്നിവയും നടത്തും.
ഡെങ്കിപ്പനി ബോധവല്‍ക്കരണ നോട്ടീസ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ സാലീമിന് നല്‍കി പ്രകാശനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യശോദ, വൈസ് പ്രസിഡന്റ് അജിത, വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ബാലുശ്ശേരി, എ.എസ് ഷിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *