September 21, 2026

ഞങ്ങളും കൃഷിയിലേക്ക് മുള്ളൻകൊല്ലി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

0
IMG-20220707-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മുള്ളൻകൊല്ലി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ മുള്ളൻകൊല്ലി പഞ്ചായത്ത് തല ഉദ്ഘാടനം വരവൂർ പാടശേഖരത്തിൽ വിത്ത് ഇറക്കി മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി. കെ വിജയൻ നിർവ്വഹിച്ചു. ജോസ് നെല്ലേടം വാർഡ് മെമ്പർ സ്വാഗതം ആശംസിച്ചു. പി കെ. ജോസ് വികസന കാര്യം ചെയർമാൻ അധ്യക്ഷ സ്ഥാനം വഹിച്ചു.എം. എസ്സ് അജിൽ കൃഷി ഓഫീസർ, ജോസഫ് വി അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ശ്രീമതി. ഷൈന പൗലോസ് അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, എൻ കെ രേവതി അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, മനോജ് വല്ലത്ത് പാടശേഖര സമിതി പ്രസിഡണ്ട്  ബാബു മോരുകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news