June 20, 2026
IMG-20180110-WA0040
By ന്യൂസ് വയനാട് ബ്യൂറോ
കയാകിങിൽ തൃശ്ശിലേരിയുടെ അഭിമാനം
മാനന്തവാടി : ഒഡീഷയിൽ നടന്ന കയാക്കിങ് ഇന്റർ സായ് മത്സരത്തിൽ ഒരു സ്വർണവും മൂന്ന് വെള്ളിയും , ഭോപ്പാലിൽ നടന്ന നാഷണൽ മത്സരത്തിൽ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ജിൻസി തൃശ്ശിലേരിയുടെ അഭിമാനമായി മാറുന്നു. ജിൻസി ഇപ്പോൾ ആലപ്പുഴ ആര്യാട് എച്ച്. എസ്. എസിൽ +1 വിദ്യാർത്ഥിനിയാണ്. തൃശ്ശിലേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മേരി മാതാ കോളേജിൽ വെച്ച് നടന്ന സെലെക്ഷൻ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്തു. ഇപ്പോൾ ആലപ്പുഴ സായിയിൽ പരിശീലനം നടത്തി വരുന്നു. തൃശ്ശിലേരി മുത്തുമാരി കുളിരാനിയിൽ ജോർജിന്റെയും റീനയുടെയും മകളാണ്. ജോജിയാണ് ഏക സഹോദരൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *