May 15, 2024

ചുരം ബദൽ റോഡ്: ജില്ലയിലെ ജനപ്രതിനിധികൾ നിലപാടു വ്യക്തമാക്കണം: കർമ്മസമിതി:

0
 പടിഞ്ഞാറത്തറ: ചുരം ബദൽ റോഡിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയും, പുതിയ ഒരു പാതക്കായി ശ്രമങ്ങൾ ആരംഭിച്ച വാർത്തകൾ പുറത്തുവരുകയും ചെയ്തപ്പോൾ നിയമസഭയിൽ മൗനമവലംഭിച്ച ജനപ്രതിനിധികളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വയനാടൻ ജനതയോട് മാപ്പു പറയണമെന്ന് ചുരം ബദൽ റോഡ് കർമ്മസമിതി ആവശ്യപ്പെട്ടു.70 ശതമാനത്തിലധികം പണി പൂർത്തീകരിച്ച പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡിന്റെ സാദ്ധ്യതകൾ നിലനിൽക്കുമ്പോൾ മറ്റൊരു പാതയ്ക്കായി മുറവിളി കൂട്ടുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം.മേപ്പാടി ആനക്കാംപൊയിൽ ബദൽ പാതയുടെ സർവ്വേ കടന്നു പോകുന്നതും വനത്തിലൂടെ തന്നെയാണ്. വനനിയമങ്ങൾ എവിടേയും ഒരു പോലെയാണെന്നിരിക്കേ പാതി പൂർത്തീകരിച്ച പദ്ധതികളുടെ പട്ടികയിൽ ഒന്നു കൂടി എഴുതി ചേർക്കാനാണോ ഈ വ്യഗ്രതയെന്ന് സംശയമുണ്ട്. ബദൽ പാതകൾ ഒന്നിലധികം വരുന്നതിന് കർമ്മസമിതി എതിരല്ല.  ഒന്നിനേ പാതി വഴിയിൽ ഉപേക്ഷിച്ച് മറ്റൊന്നിന് പുറകേ പോവാമെന്ന് ആരും വ്യാമോഹിക്കേണ്ടന്ന് കർമ്മസമിതി മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള നിലപാടുകൾക്ക് കൊടി പിടിക്കുന്ന ജനപ്രതിധികളേയും, നേതാക്കൻമാരേയും ജനം തെരുവിൽ നേരിടുന്ന കാലം വിദൂരത്തല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വരെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ട ഈ പാതയുടെ കാര്യത്തിൽ അധികാരികൾ മൗനം വെടിയാത്ത പക്ഷം ശക്തമായ പ്രക്ഷോപത്തിന് കർമ്മസമിതി നേതൃത്വം നൽകും. വർഷങ്ങൾക്കു മുമ്പ് ഒരു ഉദ്യോഗസ്ഥന്റെ  പേന തുമ്പിൽ നിന്നും അടർന്നു വീണ തടസ്സവാദങ്ങൾക്ക് ഒരു പു: നർപഠനം നടത്താൻ പോലും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.ജനത്തെ വെറും വോട്ടു ബാങ്കായി കാണുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോ ഭങ്ങൾക്ക് വയനാട് വേദിയാകുമെന്നും കർമ്മസമിതി നേതാക്കൾ മുന്നറിയിപ്പു നൽകി. കുട്ടികൾ ചേർന്ന് പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകുവാനും തീരുമാനിച്ചു.ജോൺസൻ ഒഴക്കാനാകുഴി അധ്യക്ഷത വഹിച്ചു.ലിന്റോ ഇടയാട്ട്, ജോബിൾ ചീർപ്പുങ്കൽ; കമൽ തുരുത്തിയിൽ, ജോബി മുണ്ടുപറമ്പിൽ, സുബിൻ മാണിക്കത്ത്, ഷിന്റോ നീണ്ടുശ്ശേരി, ഇമ്മാനുവൽ ചെറുതറ, ക്രിസ്റ്റിൻ മുണ്ടുപറമ്പിൽ, ഷോയി വേന കുഴിയിൽ, ബിനോയി ഒഴക്കാനാകുഴി ,ജോർജ്ജ് ഇടയത്ത്, വിനോദ് കുന്നുംപുറത്ത് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *