March 29, 2024

തരിയോട് സെന്റ് മേരീസ് യുപി സ്‌കൂള്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു

0
തരിയോട്: സെന്റ് മേരീസ് യുപി സ്‌കൂളില്‍ 2023 വരെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ പഞ്ചായത്തംഗം അനിത നാരായണന്‍ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിബു പോള്‍ ഏറ്റുവാങ്ങി. മാനേജര്‍ ഫാ. ജയിംസ് കുന്നത്തേട്ട്  അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ആന്റണി,  ഹെഡ്മാസ്റ്റര്‍ എം.വി. രാജന്‍, അധ്യാപകരായ മേരി ജോര്‍ജ്, ഏബ്രഹാം കെ. മാത്യു, അജീഷ് പി. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. തിയറ്റര്‍ ക്യാമ്പുകള്‍, അക്ഷരപ്പൂക്കള്‍, പ്രവൃത്തിപരിചയ പരിശീലനം, ഭാഷ വികസന പദ്ധതികള്‍, ഗണിത ലാബ്, ജൈവ വൈവിധ്യ പാര്‍ക്ക്, വാനനിരീക്ഷണം, സെന്റ് മേരീസ് റേഡിയോ  തുടങ്ങിയവ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *