May 9, 2026

സിപിഐ വയനാട് ജില്ലാസമ്മേളനം നാളെ തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിപിഐ വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ നാളെ  തുടങ്ങും. അട്ടമലയിലെ മുസ്തഫയുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് പതാക ജാഥയും കാക്കവയൽ സി എച്ച് കുഞ്ഞിരാമൻ സ്മൃതിമണ്ഡപത്തിൽ നിന്ന് ബാനർ ജാഥയും മാനന്തവാടിയിലെ അച്ചുതന്റെ സ്മൃതി മണ്ഡപത്തിൽ കൊടിമര ജാഥയും മുൻ എം.എൽ.എ.കെ.കെ.അണ്ണന്റെ സ്മൃതി മണ്ഡത്തിൽ ദിപശിവ പ്രയാണവും വൈകുന്നേരം 5 മണിക്ക് മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് സംഗമിച്ച് പ്രകടനമായി പൊതുസമ്മേളനനഗരിയായ മാനന്തവാടി ഗാന്ധി പാർക്കിൽ . പതാക ഉയർത്തും.
7 ന് വൈകുന്നേരം 4 മണിക്ക് മാനന്തവാടി എരുമതെരുവിൽ നിന്ന് റെഡ് വളണ്ടിയർമാർച്ചും റാലിയും ആരംഭിക്കും 5 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ പൊതുസമ്മേളനം സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനംചെയ്യും, സത്യൻ മൊകേരി, മന്ത്രി വി.എസ്.സുനിൽകുമാർ, കെ.രാജൻ എം.എൽ.എ  വിജയൻ ചെറുകര എന്നിവർ പ്രസംഗിക്കും ചടങ്ങിൽ വെച്ച് കലാ സാഹിത്യരചന മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും 
    8 ന് രാവിലെ പ്രതിനിധി സമ്മേളനം മാനന്തവാടി മുൻസിപ്പൽ ടൗൺ ഹാളിൽ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനംചെയ്യും.ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിക്കും
 9ന് വൈകുന്നേരം പുതിയ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് കഴിക്കുന്നതോടെ പ്രതിനിധിസമ്മേളനം സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *