രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
മാനന്തവാടി:
രണ്ട് വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു മാനന്തവാടി വള്ളിയൂർക്കാവ് ചോലാ മലയിൽ ബിജു ആന്റണിയാണ് ഉദാരമതികളായവരുടെ സഹായം തേടുന്നത്. ചിക്കിത്സക്കായി സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായും കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പെയിന്റിംഗ് തൊഴിലാളിയായ ബിജുവിന് ഭാര്യയും രണ്ട് മക്കളുമുണ്ട് നാല് സെന്റ് സ്ഥലത്ത് ചെറിയ കുടുംബമായി ജീവിച്ചു വരികയാണ് ബിജുവും കുടുംബവും. നാട്ടുകാരുടെ സഹായത്തോടെ ഇതുവരെ ചികിത്സ നടന്നു വരുന്നു. ജീവൻ നിലനിർത്താൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കയാണ് പത്ത് ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.വാർഡ് കൗൺസിലർ ശ്രീലത കേശവൻ ചെയർമാനായും വി.ഷിജു കൺവീനറായി ചികിത്സാ കമ്മറ്റി രൂപീകരിക്കുകയും മാനന്തവാടി കാനറ ബാങ്കിൽ O248 1010 22828.IFSC CODE CNRB 0000 248 നമ്പറായി എക്കൗണ്ടുതുറന്നിട്ടുണ്ട് ഇനി ബിജുവിന്റെ ജീവൻ നിലനിർത്താൻ ഉദാരമതികളായവരുടെ സഹായമാണ് ആവശ്യം വാർത്താ സമ്മേളനത്തിൽ കൗൺസിലർ ഷൈല ജോസ്, കെ.സി.സുനിൽകുമാർ, വി.ബി.അജീഷ്, കെ.ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply