September 7, 2026

വേ ഫാം ഉല്പാദക കമ്പനി പുതിയ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കും

0
IMG_20180206_164559
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ഉല്പാദക കമ്പനികളിൽ ഒന്നായ വേ ഫാം പ്രൊഡ്യുസർ കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗം കൽപ്പറ്റ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഗുണ മേന്മയുള്ള അരി, കോഴിമുട്ട ,കോഴി ഇറച്ചി, എന്നിവ വിപണിയിൽ ഇറക്കാൻ തീരുമാനിച്ചു. . ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു  ജനറൽ മാനേജർ ഗോപകുമാർ അധ്യക്ഷത വഹിച്ചു… നബാർഡ് എ.ജി.എം. എൻ.എസ്. സജികുമാർ ,.  ചെയർമാൻ പി.ഹരിഹരൻ, എം.ഡി. സാബു പാലാട്ടിൽ, സി.ഇ.ഒ. ലില്ലി ബേബി, ഡയറക്ടർമാരായ വി.ആർ. വിനോദ് , പി.എം. ചെറിയാൻ, പി.വി. ശോഭന, ജോസ് കൈനിക്കുന്നേൽ, കെ.പി. കനക വല്ലി , എ. ഉമ തുടങ്ങിയവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *