May 4, 2024

വയനാട് പ്രത്യേക കാർഷിക മേഖല: നെല്ല്, പൂക്കൾ, പഴങ്ങൾ എന്നിവയുടെ പ്രത്യേക കേന്ദ്രമാകും.

0
നെല്ല് , പൂക്കൾ, പഴങ്ങൾ എന്നിവയുടെ കാർഷിക  മേഖലയാകുന്നതോടെ വയനാടിന്റെ  സുസ്ഥിര വികസനം സാധ്യമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ജില്ലയിലെ പ്രത്യേക കാർഷിക മേഖല പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി . പ്രാഥമിക ഘട്ടമെന്ന നിലയിൽ ഈ വർഷം നെൽ കൃഷിക്ക്  115 ലക്ഷം രൂപയും, പൂ കൃഷിക്ക് 20 ലക്ഷം രൂപയും ലഭ്യമാക്കിയിട്ടുണ്ട്‌. 
ഇനി പദ്ധതി വേഗത്തിൽ നടപ്പിലാക്കും. സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതി സമയ ബന്ധിതതമായി നടപ്പിലാക്കണം.പ്രത്യേക കാർഷിക മേഖലയാകുമ്പോൾ, പരമ്പരാഗത – സുഗന്ധ നെൽകൃഷി സംരം ക്ഷണം, പൂ – പഴകൃഷി എന്നിവ പ്രത്യേക മേഖലകളാകും. 
നെൽകൃഷി വ്യാപനം, ചെറു ധാന്യങ്ങളുടെ ഉദ്പാദനം, എന്നിവക്ക്  പരിഗണന ലഭിക്കും.  ആദിവാസി ഗോത്ര കാർഷീക മേഖലയെ കുറിച്ചുള്ള സർവ്വേ കൃഷി വകുപ്പ് പൂർത്തിയാക്കി.. ഇവരുടെ വരുമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പ് വരുത്തും. ജില്ലയിൽ പത്ത് പഴ കൃഷി ഗ്രാമങ്ങൾ സ്ഥാപിക്കും. പുൽപ്പള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ, ബത്തേരി, മൂപ്പനാട്, തവിഞ്ഞാൽ, തൊണ്ടർനാട് ,എടവക, മേപ്പാടി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, അവക്കാഡോ (വെണ്ണപ്പഴം), റം ബൂട്ടാൻ,ലിച്ചി, മങ്കോസ്റ്റിൻ, പാഷൻ ഫ്രൂട്ട് എന്നിവയാണ് കൃഷി ചെയ്യുക. റം ബുട്ടാൻ തൈ കുറവാണെങ്കിൽ പപ്പായ കൃഷി ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി. 
വയനാട്ടിലെ കാർഷിക മേഖലയിലെ ഭൗതീക സാഹചര്യങ്ങൾ, പാക്ക് ഹൗസ്, മില്ലുകൾ എന്നിവ പ്രയോജനപ്പെടുത്തി പദ്ധതി സുതാര്യമായി മുന്നോട്ട് കൊണ്ട് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു.എം.എൽ എ മാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ കേളു, കൃഷി വകുപ്പ് ഡയറക്ടർ സുനിൽ കുമാർ, ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ജസ്റ്റിൻ മോഹൻ ,ഡോക്ടർ രാജശേഖരൻ നായർ, .ജില്ലാ കൃഷി ഓഫീസർ പി.എച്ച് മെഹർബാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *