May 8, 2024

തിരുനെല്ലിയിൽ ഹോട്ടലിൽ എത്തിയവർക്ക് മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ

0


മാനന്തവാടി ∙ തിരുനെല്ലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന്
പേർക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തിരുനെല്ലി
പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തിൽ തലമുടി കണ്ടത് ചൂണ്ടിക്കാട്ടിയവരെ
ഹോട്ടൽ ഉടമയുടെ ആളുകൾ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. തിരുനെല്ലിയിലെ
വൈദ്യരുടെ അടുത്ത് ചികിൽസിക്കെത്തിയ മലപ്പുഴം സ്വദേശികളായ തെക്കേടത്ത്
രാജിമോൾ(32), രാജേഷ്((38) , നടവരമ്പ് തെക്കൂടൻ വീട്ടിൽ ടിന്റൊ
മാർട്ടിൻ(29) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ മൂന്ന് പേരും
ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലി
സ്വദേശികളായ ഉണ്ണികൃഷിണൻ(37), രജിത്ത്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തു.
കേസിൽ ഉൾപ്പെട്ട മൂന്ന് പേരെ കൂടി പിടികൂടേണ്ടതുണ്ട്. അറസ്റ്റിലായവരെ
നാളെ  കോടതിയിൽ ഹാജരാക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *