June 20, 2026

നീലഗിരി എജ്യു എക്‌സ്‌പോ 2018 23 മുതല്‍ 25 വരെ

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:: നീലഗിരി എജ്യു എക്‌സ്‌പോ 2018  ത്രിദിന വിദ്യാഭ്യാസ പ്രദര്‍ശനമേള ഫെബ്രുവരി 23 മുതല്‍ 25 വരെ നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ക്യാംപസിൽ  നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളേജിലെ വിവിധ പഠന വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് മേള നടത്തുന്നത്. കമ്പ്യൂട്ടര്‍ പഠന വിഭാഗം സജ്ജീകരിക്കുന്ന ടെക്‌നോളജി പാര്‍ക്കില്‍, അത്യാധുനിക വിവര സാങ്കേതിക വിദ്യ, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ എന്നിവയുടെ വളര്‍ച്ച ചിത്രീകരിക്കുന്നതോടൊപ്പം െ്രെടബല്‍ വിഭാഗം, പ്രായം ചെന്നവര്‍ മറ്റു അത്യാവശക്കാര്‍ക്കായ് സ്മാര്‍ട്ട് ഫോണ്‍, എ.ടി.എം മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാങ്കേതിക സാക്ഷരത സൃഷ്ടിക്കാനുള്ള അവസരം കൂടിയുണ്ട്. 


കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഭാഗം തയ്യാറാക്കിയിരിക്കുന്ന സ്റ്റാളില്‍, നീലഗിരി  വയനാട് ഉള്‍ക്കൊള്ളുന്ന പശ്ചിമ ഘട്ട മലനിരകളുടെ  ജൈവവൈവിധ്യവും ലോക വിനോദ സഞ്ചാര മേഖലയില്‍ ഇവക്കുള്ള സ്ഥാനവും അവതരിപ്പിക്കും.  പ്രഗത്ഭ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ഹൃദയസ്പൃക്കായ ചിത്രങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള കൊളാഷുകള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവയുടെ മനോഹരമായ ശേഖരങ്ങളും വിവിധ സമുദായ വിഭാഗങ്ങളുടെ കലാരൂപങ്ങളും സംസ്‌കാരവും ചരിത്രപ്രാധാന്യമുള്ള നാഗരികതകളും  പരിചയപ്പെടുത്തുന്നതാണ് ഇംഗ്ലീഷ് വിഭാഗത്തിന്റെ സ്റ്റാള്‍. 

ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് അനിവാര്യമായ അവബോധവും അവശ്യമായ അടിസ്ഥാന പരിശോധനകളും കായിക വിഭാഗം ഒരുക്കുന്ന സ്റ്റാളിന്റെ പ്രത്യേകതയാണ്. ഇതിനു പുറമെ മനുഷ്യ ശരീരഭാഗങ്ങള്‍ പരിചയപ്പെടുത്തുന്ന അനാട്ടമി സ്റ്റാള്‍, പൗരാണിക വസ്തുക്കളുടെ അത്യപൂര്‍വ്വ ശേഖരം, വാനനിരീക്ഷണവും നക്ഷത്ര പഠനവും സാധ്യമാക്കുന്ന പ്ലാനറ്റോറിയം തുടങ്ങി വിജ്ഞാനപ്രദമായ മറ്റനേകം സ്റ്റാളുകളുമുണ്ട്. സിപ് ലൈന്‍, കുതിര സവാരി, മാജിക് ഷോ, അമേരിക്കന്‍ പാവ, ചിരിക്കാത്ത മനുഷ്യന്‍, ചില്‍ഡ്രന്‍സ് പാര്‍ക് എന്നിവക്കൊപ്പം കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്.  

22ന് രാവിലെ സ്ഥാപക ട്രസ്റ്റി അബ്ദുല്‍ നാസര്‍ ഹാജി പതാക ഉയര്‍ത്തും.  23ന് രാവിലെ 10ന് ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗവുമായ പ്രൊഫ.ഇ ബാലഗുരുസാമി ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി അണ്ണാ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ഡോ.പത്മനാഭന്‍ മുഖ്യാതിഥിയായിരിക്കും. കോളജ് സെക്രട്ടറി റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒരേ സമയം പങ്കെടുത്ത് എലൈറ്റ് ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുന്ന ബഡുക നൃത്താവിഷ്‌കാരം അരങ്ങേറും. 

തമിഴ്‌നാട്ടിലെ പ്രധാന ന്യൂനപക്ഷ വിഭാഗമായ ബഡുക സമുദായത്തിന്റെ ആഘോഷങ്ങളിലും ആചാരങ്ങളിലും പ്രധാന സ്ഥാനമാണ് ഈ നൃത്തത്തിനുള്ളത്. എലൈറ്റ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അധികൃതര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തിന്റെ പ്രഖ്യാപനവും നടക്കും. പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍ മുഖ്യാതിഥിയാവും. രണ്ടാം ദിനം വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനവും ജെംസ് ഓഫ് നീലഗിരീസ് അവതരിപ്പിക്കുന്ന കലാവിരുന്നും നടക്കും. സമാപന ദിനമായ ഞായറാഴ്ച പ്രശസ്ത ഹാസ്യതാരം ജൂനിയര്‍ കലാഭവന്‍ മണി കൃഷ്ണകുമാര്‍ ആലുവ നയിക്കുന്ന ഹാസ്യ സംഗീത വിരുന്ന് അരങ്ങേറും. മേളയിലേക്ക് ഇരുപതിനായിരത്തോളം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. പാചക മത്സരമുള്‍പ്പെടുന്ന ഭക്ഷ്യ മേള, പ്രധാന ഹൃസ്വ ചിത്രങ്ങളുടെ പ്രദര്‍ശനവും അവലോകന ചര്‍ച്ചകളുമുള്‍ക്കൊള്ളിച്ചുള്ള ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോഗ്രഫി കോമ്പറ്റിഷന്‍ എന്നിവ നടന്നുവരികയാണ്. 2012ല്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ യുണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെ പ്രവര്‍ത്തനമാരംഭിച്ച നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ ഏഴ് ഡിഗ്രി കോഴ്‌സുകളും രണ്ട് പി.ജി കോഴ്‌സുകളുമാണുള്ളത്. 

വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ട്രസ്റ്റി റാഷിദ് ഗസ്സാലി കൂളിവയല്‍, പ്രിന്‍സിപ്പല്‍ ഡോ. എം ദുരൈ, പി ടി എ പ്രസിഡന്റ് പി എ കുട്ടികൃഷ്ണന്‍, പി ആര്‍ ഒ ഉമ്മര്‍ പി എം, റഫീഖ് ഈന്തന്‍, അന്‍വര്‍ സാദിഖ് പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *