May 5, 2024

പുൽപ്പള്ളി എസ്.എൻ.ഡി.പി. കോളേജിൽ എം.കോം . വിദ്യാർത്ഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചില്ലന്ന് പരാതി: ജില്ലാ കലക്ടർക്ക് പരാതി നൽകി.

0
പുൽപള്ളി എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ എം.കോം വിദ്യാർത്ഥി അഖിൽ പ്രകാശിനെ യൂണിവേഴ്സിറ്റി  പരീക്ഷ  എഴുതാൻ അനുവദിക്കാത്ത പ്രിൻസിപ്പളിന്റെ നടപടിക്ക് എതിരെ പ്രതിഷേധം..
സർവ്വകലാശാല നൽകിയ ഹാൾ ടിക്കറ്റ്  കൈവശം  ഉണ്ടായിരിക്കെ  കോളേജ് ഐഡന്റിറ്റി കാർഡ് കൊണ്ടുവന്നില്ല എന്ന ന്യായം പറഞ്ഞ് അഖിലിനെ പരീക്ഷാ  ഹാളിൽ നിന്നും ഇറക്കിവിടുകയാണ് ഉണ്ടായത്. 
അഖിൽ ഉൾപ്പെടെ ഉള്ള എം.കോം . വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ്  ഒപ്പിട്ടു നൽകാൻ പ്രിൻസിപ്പൽ മനഃപൂർവം താമസിപ്പിച്ച നടപടിയെ അഖിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രാവിലെ 12 മണിക്ക് കോളേജിൽ വന്ന് ഹാൾ ടിക്കറ്റ്  ഒപ്പിട്ടു തരണം എന്ന് ആവശ്യപെട്ട അഖിൽ അടക്കം ഉള്ള  വിദ്യാർത്ഥികളോട് മൂന്ന്   മണി വരെ കാത്തു നിൽക്കാൻ ആവശ്യപ്പെടുകയും,വിദ്യാർത്ഥികൾ  3 മണി വരെ കാത്തു നിൽക്കുകയും ചെയ്തു. എന്നാൽ മൂന്നര ആയിട്ടും ഹാൾ ടിക്കറ്റ്  ഒപ്പിട്ടു കിട്ടിയില്ല. കാരണം ചോദിച്ച വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ പി.ടി.എ. മീറ്റിംഗിന് പോയി എന്ന മറുപടി ആണ് ലഭിച്ചത്.  പിറ്റേന്ന് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളെ ഇത്തരത്തിൽ  ദ്രോഹിക്കുന്ന നടപടിയെ അഖിൽ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് അഖിലിനെ പരീക്ഷ എഴുതാൻ അനുവദിക്കാതെ ഇരുന്നത്  എന്ന് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിനു മുൻപ് പരീക്ഷ  എഴുതിയ ആരെയും കോളേജ് ഐഡന്റിറ്റി കാർഡ് ഇല്ലാത്തതിന്റെ പേരിൽ പരീക്ഷ  എഴുതാൻ അനുവദിക്കില്ല എന്ന് പ്രിൻസിപ്പൽ പറഞ്ഞിട്ടില്ല,. അതിനാൽ ഇപ്പോൾ കൈകൊണ്ട ഈ നടപടി അഖിലിനെ ദ്രോഹിക്കാൻ വേണ്ടി മാത്രം കൈകൊണ്ടതാണെന്ന് വ്യക്തമാണന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *