April 29, 2024

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകരെ അവഗണിക്കുന്നതിനെതിരെ ഹരിതസേനയുടെയും, കര്‍ഷക വയോജനവേദിയുടെയും ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തും

0


കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകരെ അവഗണിക്കുന്നതിനെതിരെ ഹരിതസേനയുടെയും, കര്‍ഷക വയോജനവേദിയുടെയും ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ നല്‍കി കര്‍ഷകരെ കൂടുതല്‍ കടക്കാരാക്കുകയെന്ന എന്നതില്‍ കവിഞ്ഞ് മറ്റൊരു പരിഗണനയും നല്‍കുന്നില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് കാപ്പി, കുരുമുളക്, ഇഞ്ചി, റബ്ബര്‍, നെല്ല് എന്നിവക്ക് ഉല്‍പ്പാദന ചെലവിനനുസരിച്ച് തറവില പ്രഖ്യാപിക്കണം. വയോജന കാര്‍ഷിക കടം എഴുതിത്തള്ളുക, കര്‍ഷക പെന്‍ഷന്‍ മിനിമം ആറായിരം രൂപയാക്കുക, കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍ ദേശസാല്‍കൃത ബാങ്കുകളെയും ഉള്‍പ്പെടുത്തുക, കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, വയനാട് പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുധാകരസ്വാമി, സെക്രട്ടറി ജോസ് പുന്നക്കല്‍, കര്‍ഷക വയോജനവേദി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജോര്‍ജ്ജ്, ടി.ആര്‍ പോള്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *