October 3, 2026

നക്സൽ വർഗീസ് രക്തസാക്ഷിദിനം ആചരിച്ചു.

0
1-6x4-6
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: സഖാവ് വർഗ്ഗീസിന്റെ രക്തസാക്ഷിദിനം സിപിഐ എം എൽ റെഡ് ഫ്ലാഗിന്റെ നേതൃത്വത്തിൽ അചാരിച്ചു.വർഗിസ് വെടിയേറ്റ് വിണ തിരുനെല്ലി കുമ്പാരകുനിയിൽ അഖിലേന്ത്യാ സെക്രട്ടറി എം.എസ് ജയകുമാർ ഒഴുക്കൻ മുലയിലെ രക്തസാക്ഷി കൂടിരത്തിൽ സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കനും പതാകയുർത്തി. മാനന്തവാടി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം എം.എസ് ജയകുമാർ ഉദ്ഘാടനം ചെയ്തു. വർഗ്ഗീസിന് പൂർത്തിയാക്കാൻ കഴിയാതെ പോയ ഇന്ത്യൻ വിപ്ലവത്തിന്റെ കടമകൾ ഏറ്റെടുക്കൻ ജനങ്ങൾ തയ്യറാകണമെന്നും രാജ്യത്ത് വളർന്ന് വരുന്ന വർഗ്ഗീയ ഫാസിസത്തിനും ആഗോളവത്കരണത്തിനുമെതിരെ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് സമുഹം കെട്ടിപ്പെടുക്കാൻ സിപിഐ എം എൽ റെഡ് ഫ്ലാഗ് മുൻകൈ എടുക്കുമെന്ന് എം.എസ് ജയകുമാർ പറഞ്ഞു. കുന്നേൽ കൃഷ്ണൻ അധ്യക്ഷതവഹിച്ചു.വർഗ്ഗിസിന്റെ സഹപ്രവർത്തകൻ ബാലുശ്ശേരി അപ്പു, പി.സി.ഉണ്ണിചെക്കൻ. ഫ്രെഡി കെ.താഴത്ത്, ജില്ല സെക്രട്ടറി എ.എൻ.സലിംകുമാർ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *