September 4, 2026

നീതം സഹയാത്രിക ക്യാമ്പയിൻ സംഘടിപ്പിച്ചു.

0
04-1-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ നരസഭ സിഡിഎസ് നീതം ക്യാമ്പയിൻ നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്‌തു.സി ഡി എസ് ചെയർപേഴ്സൺ സഫിയ അസീസ് അധ്യക്ഷത വഹിച്ചു.നഗരസഭ ഉപാധ്യക്ഷൻ പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി.അവകാശങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്ത്രീകളെ പ്രാപ്തരാക്കുക എന്ന വിഷയത്തിൽ കൽപ്പറ്റ ഡിവൈഎസ്പി പ്രിൻസ് എബ്രഹാം ക്ലാസ്സെടുത്തു. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങിയ വിളംബര ജാഥ നഗരസഭ  ടൗൺ ഹാളിൽ സമാപിച്ചു.എ.പി.ഹമീദ്, അജീബഷീർ, കെ.ടി. ബാബു,  പി. ബീന, കെ.മുനീർ, എം.നിഷ, സിഡിഎസ് മെമ്പർ സെക്രട്ടറി ഷാരീഷ് 'സി ഡി എസ് ചെയർപേഴ്‌സൺജയശ്രീ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *