April 27, 2024

വയോജന കർഷകർ ഹരിതസേനയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി

0
02 2
 കൽപ്പറ്റ: കേന്ദ്ര-കേരള സർക്കാറുകൾ പൊതു ബഡ്ജറ്റിൽ കർഷക ജനവിഭാഗങ്ങളെ പൂർണ്ണമായി അവഗണിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നടപടികളിൽ പ്രതിഷേധിച്ച് വയോജന കർഷകർ ഹരിത സേനയുടെ  നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.കാർഷിക പ്രതിസന്ധികളിൽ പെട്ട് ആയിരക്കണക്കിന് കർഷകരാണ് രാജ്യമൊട്ടാകെ ആത്മഹത്യ ചെയ്യുന്നത്.രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ച വയനാട് ജില്ലയിൽ കർഷകർ ജീവിക്കാൻ വഴി കാണാതെ നട്ടം തിരിയുകയും ആത്മഹത്യയിലേക്ക് നീങ്ങുകയുമാണ്. എന്നാൽ പൊതു ഖജനാവിലെ മുഴുവൻ തുകയും ചില വിടുന്നത് ഉദ്യോഗസ്ഥർക്കും, ജനനേതാക്കൾക്കും സുഖജീവിതം നയിക്കുന്നതിനുമാണ്. ഇത് നിലനിർത്തിക്കൊണ്ടു പോകുവാൻ എല്ലാതരത്തിലുമുള്ള പൊതു കടവും വാങ്ങി കൂട്ടുകയും ജനങ്ങളുടെ മേൽ ഭാരിച്ച നികുതികൾ ചുമത്തുകയുമാണ്. കർഷകർ സകലതും നഷ്ടപ്പെട്ട് പൊതുനിരത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് കർഷകരെ പരിപൂർണ്ണമായി സംരക്ഷിക്കുവാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നും 922 ദിവസമായി കളക്ടറേറ്റ് പടിക്കൽ സത്യാഗ്രഹമിരിക്കുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതിലഭ്യമാക്കുവാൻ ഭരണകൂടം ഇനിയും അലംഭാവം കാണിക്കരുത്.കർഷകന് മാന്യമായ ശബളവും പെൻഷനും എത്രയും വേഗം അനുവദിച്ച് കിട്ടണം.കാർഷിക പെൻഷൻ 6ooo- രൂപയാക്കുക, കർഷകന് പരിതി നിശ്ചയിക്കാതെ പെൻഷൻ നൽകുക, എല്ലാ  കാർഷികവിളകൾക്കും  മാന്യമായ താങ്ങുവില നൽകുക, വയോജന കർഷകരുടെ കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതി തള്ളുക ,വയോജനങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ധർണ്ണാ സമരം എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.യു.ചാക്കോ, പി.എൻ. സുധാകര സ്വാമി, ജോസ് പുന്നക്കൽ, കെ.പി.ജോർജ്, തോമസ്‌ വാഴയിൽ, എം.എ.അഗസ്റ്റിൻ, എം.കെ.ഹുസൈൻ, എൻ.എ. വർഗ്ഗീസ്, ജോസ് പാലിയാണ, ടി.ആർ.പോൾ, എ.ഭാസ്ക്കരൻ, കൃഷ്ണൻകുട്ടി മണപ്പിള്ളിൽ എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *