April 26, 2024

മീനങ്ങാടിയിൽ ചങ്ങാതിക്കൂട്ടം പൂർവവിദ്യാർഥി സംഗമം ഞായറാഴ്ച

0
 
കല്പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഗമം ചങ്ങാതിക്കൂട്ടം എന്ന പേരിൽ  ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്  നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളസർക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ നിന്നും അന്താരാഷ്ടട്ര നിലവാരത്തിലേക്ക് ഉയർത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിനെയാണ്. പി.ടി.എ., എം.പി.ടി.എ, അധ്യാപകർ എന്നിവർക്ക് പുറമേ  സ്കൂളിലെ പൂർവവിദ്യാർഥികളും ചേർന്ന് സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പൂർവവിദ്യാർഥി സംഗമം നടത്തുന്നത്. ഇതിനായി പൂർവവിദ്യാർഥി സംഘടന രൂപവത്കരിച്ച് പ്രവർത്തിക്കും. ജില്ലയിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ നിന്നും അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയർത്തുന്ന ഏക സ്കൂൾ മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂകളാണ്.  1958- ൽ ആരംഭിച്ച  സ്കൂളിൽ ഈ വർഷം അഞ്ചുമതൽ പ്ലസ്ടുവരെ ക്ളാസുകളിലായി 2437 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്  ഈ സ്കൂളിൽ നിന്നാണ്. 421 പേരാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്. ഇതിൽ നൂറ്റൊന്നു പേർ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവർക്കായി സ്കൂളിൽ താമസിച്ചു പഠിക്കുന്നതിനായുള്ള പഠനക്യാമ്പ് വ്യാഴാഴ്ച സ്കൂളിൽ ആരംഭിച്ചു.  പൂർവവിദ്യാർഥി സംഗമം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഹയർസെക്കൻഡറി സീനിയർ അസിസ്റ്റന്റ് ബാവ കെ.പാലുകുന്ന്, പി.ടി.എ. പ്രസിഡന്റ് കെ.ടി. ബിനു, പൂർവവിദ്യാർഥി സി. ജബ്ബാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *