June 20, 2026

കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം:രണ്ടു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
wayanad-engineering-colalg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ അംഗവും കോട്ടക്കല്‍ സ്വദേശിയുമായ  ഷഫീഖ് റഹ്മാന്‍, എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊയിലാണ്ടി സ്വദേശി ധനേഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പതിനാറ് പ്രതികളാണുള്ളത്.ബാക്കിയുള്ളവര്‍ ഒളിവിലാണ്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തലപ്പുഴ പോലീസ് ഐപിസി 307 പ്രകാരം വധശ്രമത്തിന്  കേസ് എടുത്താണ് അന്വേഷണം നടത്തുന്നത്. ഇവരുടെ ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് താമരശ്ശേരി കുന്നത്ത് അബിന്‍ (23)മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.സംഭവത്തില്‍ പങ്കുള്ള മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന ആവിശ്യത്തോടെയും സംഭവത്തില്‍ നാട്ടിലെ സി.പി.എംമിന്റെ പങ്ക് പുറത്ത്ക്കൊണ്ട്വരണമെന്ന ആവിശ്യത്തോടെയും യു.ഡി.എസ് എഫ് പ്രവര്‍ത്തകര്‍ തലപ്പുഴ സ്‌റ്റേഷനിലേക്ക് പ്രതിഷേധ റാലി നടത്തി.   സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോളേജിന് അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *