April 29, 2024

മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ മാവോയിസ്റ്റുകളുടെ ആഹ്വാനം: വയനാട് പ്രസ്സ് ക്ലബ്ബിൽ വാർത്താക്കുറിപ്പ്

0
Img 20180226 121838
കൽപ്പറ്റ: ആദിവാസി യുവാവ് മധു അട്ടപ്പാടിയിൽ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പ്രവർത്തകരുടെ ആഹ്വാനം ' . ആദിവാസി സമൂഹത്തിന് നേരെയുള്ള മലയാളി വംശീയ കടന്നാക്രമണത്തെ ചെറുക്കുക, മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുക എന്ന തലക്കെട്ടോടെ വയനാട് പ്രസ്സ് ക്ലബ്ബിൽ വാർത്താക്കുറിപ്പെത്തി.മലപ്പുറത്തും കോഴിക്കോടും സമാന രീതിയിലുള്ള വാർത്താക്കുറിപ്പ്  ലഭിച്ചിട്ടുണ്ട്. 

     സി.പി.ഐ. (മാവോയിസ്റ്റ് ) ,ഡബ്ല്യു.ജി.എസ്. സെഡ്. സി. ജോഗി വക്താവ് എന്ന പേരിലാണ്  വാർത്താക്കുറിപ്പ്. നൂറ് കണക്കിന് ആദിവാസികൾ ഇത്തരത്തിൽ അട്ടപ്പാടിയിലും കേരളത്തിന്റെ മറ്റ് ആദിവാസി മേഖലകളിലും വംശീയ കടന്നാക്രമണത്തിന്റെ ഭാഗമായി മലയാളികളാൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കക്ഷി – രാഷ്ട്രീയ കൊലപാതകത്തിൽ മത്തുപിടിച്ചു മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുന്ന സി.പി.എമ്മും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ഇത്തരം സംഭവങ്ങൾ ആകസ് മികതയായിട്ടാണ് ചിത്രീകരിക്കുന്നതെന്നും ഇത് ഗോത്ര സമൂഹങ്ങൾക്ക്  നേരെയുള്ള ആക്രമണ വാഴ്ചയെ വെള്ളപൂശുന്ന വംശീയ സമീപനമാണന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *