April 19, 2024

മധൂ നീ ഒറ്റക്കല്ല: മധുവിനെ ചേർത്ത് പിടിച്ച് അവർ ഒത്തുചേർന്നു.

0
Img 20180226 144905
മധൂ നീ ഒറ്റക്കല്ല: മധുവിനെ ചേർത്ത് പിടിച്ച് അവർ ഒത്തുചേർന്നു

കൽപ്പറ്റ: അട്ടപ്പാടിയിൽ ദാരുണമായി കൊലചെയ്യപ്പെട്ട മധുവെന്ന യുവാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആദിവാസി – ഗോത്ര യുവജനത വയനാട് കലക്ട്രേറ്റിന് മുന്നിൽ ഒത്തുകൂടി .മധുവിന്റെ വേഷധാരിയായ യുവാവിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അവർ പ്രതിജ്ഞയെടുത്തു. മധൂ, നീ ഒറ്റക്കല്ലാ ,ഇനിയൊരാളും ഈ സമൂഹത്തിന് വേണ്ടി രക്തസാക്ഷിയായി കൂടാ. 
       കക്ഷിരാഷ്ട്രീയത്തിനതീതമായാണ് സിനിമാ പ്രവർത്തകരും ആദിവാസി ഗോത്ര ജനതയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ,ആ വിഭാഗങ്ങളിൽ നിന്ന് തന്നെയുള്ള അജയ് പനമരത്തിന്റെയും സുകുമാരൻ ചാലിഗദ്ദയുടെയും നേതൃത്വത്തിൽ ആദിവാസി ചെറുപ്പക്കാർ ഒത്തുചേർന്നത്. 
         ആദിവാസി ക്ഷേമത്തിന് വേണ്ടി മാറി മാറി വരുന്ന സർക്കാരുകൾ കോടികൾ തുലക്കുമ്പോഴും കൂടുതൽ അന്യമാക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെട്ട് പോകുകയും ചെയ്യുന്ന ഒരു സമൂഹമായി ഗോത്ര ജനത മാറ്റപ്പെടുന്നതിന്റെ അവസാനത്തെ ഇരയാണ് മധുവെന്ന് അവർ പറഞ്ഞു. പുരോഗമന സമൂഹം കൊന്നൊടുക്കിയ ആദിവാസി ദളിത് വിഭാഗങ്ങളിലെ നൂറ് കണക്കിന് പേരുടെ കുടുംബങ്ങൾക്ക് ഇതുവരെ യാതൊരു നീതിയും കിട്ടിയില്ലന്ന് അവർ പരിതപിക്കുന്നു. ആദിവാസി ക്ക് പ്രതികാരം ചെയ്ത് ശീലമില്ല. എല്ലാം സഹിച്ചെ ശീലമുള്ളൂ. ആ ക്ഷമയെ പൊതുസമൂഹം അടിമത്വമായി കാണരുതെന്ന് യുവജനങ്ങൾ പറഞ്ഞു. ഗോത്ര മഹാസഭാ നേതാവ് സി.കെ. ജാനു ഉൾപ്പെടെയുള്ളവർ യുവജന കൂട്ടായ്മക്ക് പിന്തുണ നൽകി കൽപ്പറ്റയിൽ കലക്ട്രേറ്റിന് മുമ്പിൽ എത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *