October 4, 2026

എരുമാട് മഖാം ഉറൂസ് മാർച്ച് രണ്ട് മുതൽ 9 വരെ

0
IMG_20180226_155417
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് മാർച്ച് രണ്ട് മുതൽ 9 വരെ നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടിന് ജുമഅനിസ്ക്കാരാനന്തരം മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾമാട്ടൂൽ നേതൃത്വം നൽകും ബിഎം ഉസ്മാൻ ഹാജി പതാക ഉയർത്തും രണ്ട് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉറൂസ് ഉൽഘാടനം ചെയ്യും 
തുടർന്ന് നടക്കുന്ന സമൂഹ വിവാഹം ചടങ്ങുകൾക്ക് സിഎം മുഹമ്മദ് മുസ്ല്യാർ ഹാഫിള് മുഹമ്മദ് ജുനൈദ് സഖാഫി സയ്യിദ് സാലിം സഖാഫി കോയമ്മ തങ്ങൾ എരുമാട് ആ മു ഹാജി എന്നിവർ നേതൃത്വം നൽകും രാത്രി ഏഴ് മണിക്ക് നടക്കുന്നമത പ്രഭാഷണ ചടങ്ങിൽ ബേക്കൽ ഇബ്രാഹിം മുസ്ല്യാർ ഉസ്താദ് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം എന്നിവർ പങ്കെടുക്കും രാത്രി 10 മണിക്ക് രിഫാഈ റാത്തീബ് നടത്തപ്പെടും. മൂന്നിന് രാവിലെ 10 മണിക്ക് നടത്തുന്ന ദുആ മജ്ലിസിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി കൂറ ഉള്ളാൾ നേതൃത്വം നൽകും. രാത്രി 8 മണിക്ക് ദിഖ് റ് ഹൽഖക്ക് സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകും നാലിന് രാത്രി 7 മണിക്ക് ഖത്തം ദുആയക്ക് സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. 5 ന് ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടുന്ന മത സൗഹാർദ്ദ സമ്മേളനം സയ്യിദ് ഇബ്രാഹിം ഖലീൽ ഖുഹാരി കടലുണ്ടി ഉൽഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ സംബന്ധിക്കും ആറിന് രാത്രി 8 മണിക്ക് നൗഫൽ സഖാഫി കളസയും ഏഴിന് പേരോട് അബ്ദുറഹിമാൻ സഖാഫിയും
മത പ്രഭാഷണം നടത്തും.
 എട്ടിന് രാത്രി ഏഴ് മണിക്ക് സ്വലാത്ത് മജ്ലിസിന് സയ്യിദ് സാലിം സഖാഫി അൽ ബുഹാരി നേതൃത്വം നൽകും
ഒമ്പതിന് സമാപന സമ്മേളനം ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത ജനറൽ സിക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്ല്യാർ ഉൽഘാടനം ചെയ്യും.ബി എം ഉസ്മാൻ ഹാജി അദ്ധ്യക്ഷത വഹിക്കും പാണക്കാട്സയ്യിദ്  ഹമീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും.
 ട്രഷറർ ഉസ്മാൻ മുസ്ല്യാർ പി സി ജലീൽ സഖാഫിഅബ്ദുൽ ഗഫൂർ കുഞ്ഞിക്കോയ തങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *