August 16, 2026

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള കർണാടക അതിർത്തിയായ 
വയനാട് തോൽപ്പെട്ടിയിൽ വനം വകുപ്പിലെ  താൽക്കാലിക കാവൽകാരനെ കാട്ടാന ആക്രമിച്ചു.  താൽകാലിക വാച്ചർ ഷിബു എന്ന ഉത്തമനാണ് (38) പരിക്കേറ്റത്. ഇന്നലെ രാത്രി ജനവാസ പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.ഗുരുതര പരിക്കേറ്റ ഇയാളെ കോഴിഴക്കാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *