April 19, 2024

വയനാട് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് : 32 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ :26 പേര്‍ക്ക് രോഗമുക്തി

0
വയനാട് ജില്ലയില്‍ ഇന്ന് (02.09.20) 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും  ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കുമാണ് രോഗബാധ. 26 പേര്‍  രോഗമുക്തി നേടി. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1542 ആയി. ഇതില്‍ 1321 പേര്‍ രോഗമുക്തരായി. 213  പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 
രോഗം ബാധിച്ചവർ:
കർണാടകയിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി (30), ഓഗസ്റ്റ് 27ന് ബാംഗ്ലൂരിൽ നിന്ന് വന്ന ബത്തേരി സ്വദേശികൾ (65, 72), ഓഗസ്റ്റ് 27ന് തമിഴ്നാട്ടിൽ നിന്ന് വന്ന മേപ്പാടി സ്വദേശിനി (27), ഇന്ന് ബാംഗ്ലൂരിൽ നിന്ന് വന്ന മുട്ടിൽ പരിയാരം സ്വദേശി (29), കർണാടകയിൽ നിന്ന് വന്ന ലോറി ഡ്രൈവർ കർണാടക സ്വദേശി (30) എന്നിവരും
ബത്തേരി സമ്പർക്കത്തിലുള്ള ചെതലയം സ്വദേശികളായ നാല് വയസ്സുകാരിയും ആറു വയസുകാരനും, മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി ചീരംകുന്ന് സ്വദേശികൾ (52, 25, 3, 28), മീനങ്ങാടി സ്വദേശികൾ (50, 48, 22, 35),  ഇരുളം സ്വദേശി (54),  പനമരം സ്വദേശികൾ (35, 40),  തരുവണ സ്വദേശി (20), ചീരാൽ വില്ലേജ് ഓഫീസ് സമ്പർക്കത്തിലുള്ള ചീരാൽ  പുത്തൻകുന്ന് സ്വദേശികൾ (45, 13, 5, 39), ചീരാൽ സപ്ലൈകോ സമ്പർക്കത്തിലുള്ള ചീരാൽ സ്വദേശികൾ (66, 5, 8, 30), ബത്തേരി സ്വദേശി (54), പൊഴുതന സമ്പർക്കത്തിലുള്ള പൊഴുതന സ്വദേശി  (40),  പിണങ്ങോട് സ്വദേശി (52), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി (12), അമ്പലവയൽ സമ്പർക്കത്തിലുള്ള അമ്പലവയൽ  സ്വദേശിനി (67), തലശ്ശേരിയിൽ നിന്ന് വന്ന തൃക്കൈപ്പറ്റ സ്വദേശികൾ (34, 31, 4), കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ നൂൽപ്പുഴ സ്വദേശി (25), തിരുവനന്തപുരത്ത് അഡ്മിറ്റ് ചെയ്യപ്പെട്ട പനമരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍ (28) എന്നിവരുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ആയത്.
  
26 പേർക്ക് രോഗമുക്തി
അഞ്ച് മുട്ടിൽ സ്വദേശികൾ, മുണ്ടക്കുറ്റി,  ബത്തേരി സ്വദേശികളായ മൂന്ന് പേർ വീതം, പാക്കം, മുപ്പൈനാട്, എള്ളുമന്ദം സ്വദേശികളായ രണ്ടുപേർ വീതം, പടിഞ്ഞാറത്തറ, ചൂരൽമല, തേറ്റമല, പുൽപ്പള്ളി, അമ്പലവയൽ, മീനങ്ങാടി, പള്ളിക്കുന്ന്, ഇരുളം, വാളാട് സ്വദേശികളായ ഓരോരുത്തരും  ആണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *