August 14, 2026

കോവിഡ് പോസിറ്റീവാകുന്നതിന് മുമ്പ് യുവതി സന്ദർശിച്ച ബത്തേരിയിലെ ആറ് കടകൾ അടപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 സുൽത്താൻ ബത്തേരി :
കോവിഡ് പോസിറ്റീവാകുന്നതിന് മുമ്പ്  യുവതി സന്ദർശിച്ച  ബത്തേരിയിലെ ആറ് കടകൾ അടപ്പിച്ചു.
 കഴിഞ്ഞ ദിവസം ചീരാല്‍ എഫ് എച്ച് സി യില്‍ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായ  പുത്തന്‍കുന്നിലെ യുവതി സന്ദര്‍ശിച്ച സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പിൻ്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചത്. 
 നഗരസഭയ്ക്ക് സമീപം  യുവതി ജോലി ചെയ്യുന്ന
എസ് ബി അസോസിയേറ്റ്‌സ് ഉൾപ്പടെ 
ഇക്കഴിഞ്ഞ 28, 29 തീയതികളില്‍ യുവതി സന്ദര്‍ശിച്ച അഞ്ച്  സ്ഥാപനങ്ങളുമാണ് അടച്ചത്.യുവതിയോടൊപ്പം ജോലി ചെയതിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 28ന്  വൈകിട്ട് അഞ്ച് മണി മുതൽ ആറ് മണി വരെയുള്ള സമയത്തിനിടയിൽ ഡേമാര്‍ട്ട്, സമീപമുള്ള  ഇന്‍സാഫ് ഫ്രഷ് മത്സ്യവില്‍പ്പന കടകളിലും ഈ യുവതി    സന്ദര്‍ശനം നടത്തിയിരുന്നു.
 29ന്  യെസ് ഭാരത്, ചുങ്കം ഒ എം സ്റ്റോര്‍, റോയല്‍ ബേക്കറി എന്നിവടങ്ങളിലും സന്ദര്‍ശിച്ചു. രാവിലെ പതിനൊന്നേമുക്കാല്‍ മുതല്‍ ഉച്ചയ്ക്ക് ഒന്നേമുക്കാല്‍ വരെ ഏകദേശം രണ്ടു മണിക്കൂറോളമാണ് യുവതി യെസ് ഭാരത് ഷോപ്പില്‍ ചെലവഴിച്ചത്.
വൈകിട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയ്ക്കാണ് ചുങ്കം ഒ .എം സ്റ്റോര്‍, റോയല്‍ ബേക്കറി എന്നീ സ്ഥാപനങ്ങളിൽ സന്ദര്‍ശനം നടത്തിയത്.  
യുവതി സന്ദര്‍ശിച്ച സമയത്ത് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്ഥാപനങ്ങള്‍ അണു നശീകരണം നടത്തി വ്യാഴാഴ്ച്ച നിരീക്ഷണത്തിലില്ലാത്ത ജീവനക്കാരെ വച്ച്തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 
അതേ സമയം യുവതി 29 ന് വൈകിട്ട് പുത്തന്‍കുന്നില്‍ നിന്നും  ബത്തേരിയിലേക്ക് യാത്ര ചെയ്ത ഓട്ടോറിക്ഷ ഏതാണന്ന് കണ്ടെത്താനായിട്ടില്ല. യുവതി ജോലി സ്ഥലത്തേക്ക് വന്നിരുന്നത് വിവിധ ബസ്സുകളിലായിരുന്നു. 
അതിനാല്‍ കഴിഞ്ഞ 22 മുതല്‍ ചീരാല്‍ ബത്തേരി റൂട്ടില്‍ ബസ്സുകളില്‍ യാത്ര ചെയ്തവർക്കും, ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *