April 26, 2024

സി.പി.എം.ആരോപണം രാഷ്ടീയ പ്രേരിതവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതെന്നും എടവക പഞ്ചായത്ത് ഭരണ സമിതി

0
Img 20200904 Wa0229.jpg
എടവക പഞ്ചായത്തിലെ പശുവിതരണം സി.പി.എം.ആരോപണം രാഷ്ടീയ പ്രേരിതവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതെന്നും ഭരണ സമിതി. സി.പി.എം. മെമ്പർമാർ വിയോജന കുറിപ്പെഴുതി എന്നത് പച്ച കള്ളമാണെന്നും ഭരണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് സി.പി.എം. ഇപ്പോൾ നടന്നുന്നത്.സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷകേരളം പദ്ധതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് ഗ്രാമസഭ പാസാക്കിയ ലിസ്റ്റിൽ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.അമ്പതിനായിരം രൂപ എന്നാണ് സി.പി.എം. പറയുന്നത് ഫലത്തിൽ ഇരുപത്തി അയ്യായിരം രൂപ സബ്സിഡിയാണ് ക്ഷീര കർഷകർക്ക് അനുവദിച്ചത്.സി.പി.എം. അംഗങ്ങൾ അടക്കം ഇരുന്ന ഭരണ സമിതിയാണ് ഗുണഭോക്ത ലിസ്റ്റ് അംഗീകരിച്ചത്.സി.പി.എം. പറയും പോലെ വിയോജന കുറിപ്പ് എഴുതിയിരുന്നെങ്കിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലായിരുന്നു പച്ചകള്ളം പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുന്ന സി.പി.എം. യഥാർത്ഥ വസ്തുത മനസിലാക്കി ജനങ്ങളോട് മാപ്പ് പറയണമെന്നും ഭരണ സമിതി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ഉഷാ വിജയൻ ,വൈസ് പ്രസിഡൻ്റ് നജ്മുദീൻ മുമ്പത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജിൽസൺ തൂപ്പുംങ്കര, ആശാ മെജോ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *