August 13, 2026

ലോൺ പുതുക്കി നൽകാൻ സി.ഡി.എസ് വിസമ്മതിച്ചുവെന്നാരോപിച്ച് കുടുംബശ്രീ ഓഫീസിൽ വനിതകളുടെ കുത്തിയിരിപ്പ് പ്രതിഷേധം

0
IMG-20200904-WA0303.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജെ.എൽ.ജി.ഗ്രൂപ്പിന് ലോൺ പുതുക്കി നൽകാൻ കുടുംബശ്രീ സി.ഡി.എസ് വിസമ്മതിച്ചുവെന്നാരോപിച്ച് മാനന്തവാടി നഗരസഭ കുടുംബശ്രീ ഓഫീസിൽ വനിതകളുടെ കുത്തിയിരിപ്പ് പ്രതിഷേധം. 36-ാം ഡിവിഷൻ കൗൺസിലർ സെക്കീന ഹംസയുടെ നേതൃത്വത്തിൽ അഞ്ച് സ്ത്രീകളാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.നഗരസഭ സെക്രട്ടറിയുമായി നടത്തി ചർച്ചയിൽ തിങ്കളാഴ്ച ലോൺ അനുവദിക്കുമെന്ന ഉറപ്പിൻമേൽ 5.30 തോടെ പ്രതിഷേധം അവസാനിപ്പിച്ചു.
മാനന്തവാടി നഗരസഭ 36-ാം ഡിവിഷനിലെ വീണ കുടുംബശ്രീയിലെ ദയ ജെ.എൽ.ജി.ഗ്രൂപ്പിലെ സ്ത്രീകളാണ് ഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം കുടുംബശ്രീ സി.ഡി.എസ് ഓഫീസിനകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.നിലവിലെ ലോൺ തിരിച്ചടച്ചിട്ടും വായ്പ പുതുക്കിതരാൻ സി.ഡി.എസ്.ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.നാട്ടുകാരിൽ നിന്നും കൈ വായ്പയും സ്വർണ്ണാഭരണങ്ങളും വായ്പ വാങ്ങിയാണ് നിലവിലെ വായ്പ അടച്ചതെന്നും വായ്പ ലഭിക്കാത്തത് ദുരിതമായെന്നും സ്ത്രീകൾ പറഞ്ഞു.
സമരം നഗരസഭ യു.ഡി.എഫ് പാർലിമെൻ്ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.അതെ സമയം ഇവരുടെ ഗ്രൂപ്പ് ജിയോടാഗ് ചെയ്യാത്തതാണ് വായ്പ ലഭിക്കാതിരിക്കാൻ കാരണമെന്ന് സി.ഡി.എസ്.വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്ന് നഗരസഭ സെക്രട്ടറി അഭിലാഷെത്തി നടത്തിയ ചർച്ചയിൽ ബാങ്ക് മാനേജരുമായി ബന്ധപ്പെടുകയും തിങ്കളാഴ്ച ലോൺ അനുവദിക്കുമെന്ന ഉറപ്പിൽമേൽ പ്രതിഷേധം അവസാനിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *