September 28, 2026

ആശ്വാസം: വയനാട്ടിൽ 20 പേര്‍ക്ക് രോഗമുക്തി: ഇന്ന് 4 പേര്‍ക്ക് കൂടി കോവിഡ്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (07.09.20) 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് രോഗബാധ. 20 പേര്‍  രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1708 ആയി. ഇതില്‍ 1449 പേര്‍ രോഗമുക്തരായി. 250 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 
രോഗം ബാധിച്ചവര്‍:
സെപ്തംബര്‍ 5 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ വെളളമുണ്ട സ്വദേശിനി (28), 6 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന  മീനങ്ങാടി സ്വദേശി (35), അമ്പലവയല്‍ സമ്പര്‍ക്കത്തിലുളള വടുവഞ്ചാല്‍ സ്വദേശിനി (49), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയ്ക്ക് പോയ രോഗിയുടെ കൂടെ നിന്ന ചെന്നലോട് സ്വദേശി (47) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റായത്.
20 പേര്‍ക്ക് രോഗമുക്തി:
പിണങ്ങോട് സ്വദേശികളായ മൂന്ന് പേര്‍, ചെതലയം, മേപ്പാടി, മുണ്ടക്കൈ, കാക്കവയല്‍, മാടക്കുന്ന് സ്വദേശികളായ രണ്ട് പേര്‍ വീതം, പുത്തൂര്‍വയല്‍, പുതുശ്ശേരികടവ്, കുപ്പാടി, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തര്‍, പാലക്കാട്, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഓരോരുത്തര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *