September 27, 2026

മോഡി സർക്കാർ രാജ്യത്തെ കോവിഡ് ഹോട്സ്പോർട്ടാക്കി മാറ്റി – രാഹുൽ ഗാന്ധി

0
IMG-20200908-WA0302.jpg
By ന്യൂസ് വയനാട് ബ്യൂറോ
   കൽപ്പറ്റ: മോഡി സർക്കാരിന്റെ ഗുരുതരമായ പിടിപ്പുക്കോട് രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് ഹോട്സ്പോട്ടക്കി മാറ്റുകയാണ് എന്ന് രാഹുൽ ഗാന്ധി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എം.എസ്.ഡി.പി.  പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടം ഓൺലൈനതിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിക്കുവാൻ  മോഡി ഗവൺമെന്റിന് കഴിയാത്തതിനാലാണ് രാജ്യം ഇന്ന് വലിയ പ്രതിസന്ധി നേരിടുന്നത് എന്നും സാമ്പത്തികരംഗം പാടെ തകർന്ന് കൊണ്ടിരിക്കുകയാണെന്നും താഴെക്കിടയിൽ ഉള്ളവരെ ഉയർത്തി കൊണ്ടുവരുന്നതിന് താഴെ തട്ടിൽ പണം എത്തിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു ഇതിനെ കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ വേണ്ട മുൻ അറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു എന്നും പറഞ്ഞു. കോവിഡ് 19 നെ അതിശക്തമായി പ്രതിരോധിച്ച വയനാട്ടിലെ ആരോഗ്യ പ്രവർത്തകരെ രാഹുൽ ഗാന്ധി ആധരിച്ചു അടുത്ത സന്ദർശനവേളയിൽ നേരിട്ട് സ്ഥലം സന്ദർശിക്കാം എന്നും മുൻ എം.പി എം.ഐ. ഷാനവാസിന്റെ ഇടപെടൽ പ്രോജക്ട് ജില്ലയിൽ എത്തിക്കുന്നതിന് നടത്തിയ സുതീർഹ്യ സേവനത്തിനെ അദ്ദേഹം സ്മരിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എം എസ് ഡി പി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വകയിരുത്തി   മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം നിർമ്മിച്ചത് ജില്ലാ നിർമ്മിതികേന്ദ്രമാണ്.  ബഹു വയനാട് എം.പി രാഹുൽ ഗാന്ധി ഓൺലൈനിലൂടെ 8/9/2020.3.45pm നിർവഹിച്ചു  ചടങ്ങിൽ  രാജ്യസഭ എംപി കെ സി വേണുഗോപാൽ  സന്നിഹിതനായി. ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  കെ ബി  നസീമ അധ്യക്ഷത വഹിച്ചു ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ഉഷാ തമ്പി സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില തോമസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി സണ്ണി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജഷീർ പള്ളിവയൽ  റോഷ്ന യൂസഫ് പി സി മമ്മൂട്ടി ബിന്ദു പ്രതാപൻ വിജയകുമാരി എച്ച് എം സി അംഗം സുരേഷ് എന്നിവർ ആശംസ അറിയിച്ചു ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാഹിദ് നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *