April 20, 2024

കർഷകർക്ക് പന്നി വളർത്തലിൽ വെബ്ബിനാർ

0
കൽപ്പറ്റ : 
കേരള വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന കർഷകർക്കായുള്ള വെബ്ബിനാർ പരമ്പരയുടെ നാലാം ഭാഗം സെപ്തംബർ മാസം 15 ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്നു. വാണിജ്യ അടിസ്ഥാനത്തിൽ പന്നി വളർത്തൽ എന്നതാണ് വിഷയം. സിസ്‌കോസ്‌ വെബെക്സ് വഴി നടത്തുന്ന വെബ്ബിനാറിൽ താല്പര്യമുള്ളവർക്ക് 1704847423 എന്ന ഐ.ഡി മുഖേന   പങ്കെടുക്കാവുന്നതാണ്. വെബ്ബിനാർ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് ഉത്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ സൗജന്യമാണ്. 
വിവിധ പന്നിയിനങ്ങളും അവയുടെ പ്രജനനരീതികളും, കൂടുനിർമ്മാണ രീതികൾ, പന്നികളുടെ തീറ്റയും തീറ്റക്രമങ്ങളും, പ്രത്യുല്പാദന പരിപാലന രീതികൾ, പന്നികുട്ടികളുടെ പരിപാലനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. സർവ്വകലാശാല ശാസ്ത്രജ്ഞരും വിദഗ്ധ ഡോക്ടർമാരും പങ്കെടുക്കുന്നു.. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *