April 26, 2024

തൊഴിൽ രഹിതർക്ക് അനുഗ്രഹമായി നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽ പ്രോജെക്ടിലെ ജോലികൾ.

0
12.jpg
മാനന്തവാടി: 


നബാർഡ് കെ എഫ് ഡബ്ല്യൂ സോയിൽപ്രോജെക്ടിൽ ഉൾപ്പെടുത്തി തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിവരുന്ന ജല മണ്ണ്സംരക്ഷണ പ്രവർത്തങ്ങൾ കോവിഡ് 19 മൂലം പുറത്തു ജോലിക്ക് പോകാൻ സാധിക്കാത്ത  അനേകം കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമായി മാറുകയാണ്തൊണ്ടർനാട്ഗ്രാമ പഞ്ചായത്തിലെ മട്ടിലയംപോർലോംനീർത്തട പ്രദേശങ്ങളിലാണ് ജല മണ്ണ്സംരക്ഷണ പ്രവർത്തങ്ങളുടെ ഭാഗമായി മൺകയ്യാലകൾ , കല്ല് കയ്യാലകൾനീർകുഴികൾഎന്നിവ നിർമ്മിക്കുന്നത്നീർത്തട പ്രദേശത്തുപ്രവർത്തിക്കുന്ന വില്ലജ് നീർത്തട കമ്മിറ്റികളുടെയും പദ്ധതി നിർവ്വഹണഏജൻസിയായ വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതിപ്രവർത്തങ്ങൾ നടത്തുന്നത്കരാറുകാരെപൂർണമായും ഒഴിവാക്കി കൊണ്ട്ഗുണഭോക്താക്കൾ നേരിട്ട് കല്ല് കയ്യാലകൾ , മൺ കയ്യാലകൾ , നീർകുഴികൾ എന്നിവ നിർമ്മിക്കുന്നുനീർത്തട കമ്മിറ്റിയും നിർവ്വഹണ ഏജൻസി ആയ വയനാട് സോഷ്യൽ സർവീസ്സൊസൈറ്റിയും പദ്ധതിയുടെ ഗുണമേന്മഉറപ്പുവരുത്തുന്നുപദ്ധതി പ്രവർത്തങ്ങൾപൂർത്തിയാകുന്ന മുറക്ക് പരിശോധന നടത്തിഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്പദ്ധതി സഹായ തുക നിക്ഷേപിക്കുന്നു. 02 നീർത്തടങ്ങളിലായി 3000 ക്യൂബിക് മീറ്റർ മണ്ണ്കയ്യാലയും 5000 മീറ്റർ കല്ല് കയ്യാലയും 1600 നീർകുഴികളും ഇതിനോടകം പൂർത്തീകരിച്ചു.  കൂലി പണി അടക്കം മാറ്റ് വരുമാന മാർഗ്ഗങ്ങൾഒന്നും ഇല്ലാതായ ഘട്ടത്തിൽ നബാർഡിന്റെ  നേതൃത്വത്തിൽ നടന്നു വരുന്ന ജല മണ്ണ്സംരക്ഷണ പദ്ധതികൾ ഏറെ  ആശ്വാസകരമാണെന്ന് നീർത്തട സമൂഹംസാക്ഷ്യപ്പെടുത്തുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *