April 25, 2024

പൊന്നു മത്തായി സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർഷക ജനത ഒന്നിച്ചു നിൽക്കണം :അഡ്വ. ബിനോയി തോമസ്.

0
Img 20200913 Wa0424.jpg
പൊന്നു മത്തായി സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർഷക ജനത ഒന്നിച്ചു നിൽക്കണം :അഡ്വ. ബിനോയി തോമസ്. 
മലബാർ, ആറളം, കൊട്ടിയൂർ വന്യ ജീവി സങ്കേതങ്ങള്ക്ക് ചുറ്റും ജനവാസ കേന്ദ്രങ്ങളെ ബഫർ സോണാക്കിയാൽ പൊന്നു മത്തായി യുടെ കൊലപാതകം പോലുള്ള സർക്കാർ സ്പോൺസർഡ് കർഷക മരണങ്ങൾ ആവർത്തിക്കപ്പെടുമെന്നും, ജനപ്രതിനിധികളിൽ നിന്നും വനപാലകരിലേക്ക് അധികാരം കൈമാറ്റപ്പെടുന്നതിനെതിരെ ജനങ്ങൾ ജാഗ്രതയോടെ ഒന്നിച്ചു നിൽക്കണമെന്നും, ചുങ്കക്കുന്നു ഫൊറോനാ കൗൺസിൽ യോഗത്തിൽ കിസാൻ മഹാ സംഘ സംസ്ഥാന ജനറൽ  സെക്രട്ടറി അഡ്വ. ബിനോയി തോമസ് പറഞ്ഞു. ജനങ്ങളെ ദ്രോഹിച്ചു കൊണ്ടുള്ള വനം വന്യ ജീവി സംരക്ഷണ നടപടികളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു ഇൻഫാം സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി ഉത്‌ഘാടനം ചെയ്തു. ജന സംരക്ഷണ സമിതി കൊട്ടിയൂർ മേഖലാ ചെയർമാൻ ഫാ. ബാബു മാപ്ലശ്ശേരി, ഫൊറോനാ വികാരി ഫാ. ജോയി തുരുത്തേൽ, ജനറൽ കൺവീനർ   ജിൽസ് മേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *