April 26, 2024

ബഫർ സോൺ റദ്ദു ചെയ്യണം, വയനാട് കടുവസങ്കേതം അനുവദിക്കില്ല- ഫാ. ആൻ്റോ മമ്പള്ളിൽ

0
Img 20200917 Wa0427.jpg
മാനന്തവാടി.
കോഴിക്കോട് വയനാട് ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ അപ്രഖ്യാപിത കുടിയിറക്കിലിന് നിർബന്ധിതമാക്കുന്ന വയനാട് കടുവ സങ്കേതം, മലബാർ, കൊട്ടിയൂർ, ആറളം വന്യമൃഗ സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളിലെ ബഫർ സോൺ, എന്നിവ അനുവദിക്കില്ലെന്ന് മാനന്തവാടി രൂപതാ ജനസംരക്ഷണ സമിതി ചെയർമാൻ ഫാ.ആൻ്റോ മമ്പള്ളിൽ പറഞ്ഞു. അപ്രഖ്യാപിത കുടിയിറക്കിനെതിരെ 36 സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാ സംഘ് വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടി DFO ഓഫീസിനു മുൻപിൽ നടത്തിയ പ്രതിക്ഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. RKMS സംസ്ഥാന ജനറൽ കൺവീനർ അഡ്വക്കറ്റ് ബിനോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ പി.ജെ. ജോൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോസഫ് വടക്കേക്കര, എ. എൻ. മുകുന്ദൻ, ജോസഫ് വടക്കേക്കര, ജോസഫ്അമ്പാട്ട്, ജോയി മലമേൽ, കെ. രാഘവൻ, സി.വി. രാധാകൃഷ്ണൻ, മേഴ്സി മാർട്ടിൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *