August 12, 2026

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കും

0
IMG-20200918-WA0321.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി; കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ എന്ന  പ്പേരില്‍ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്ക് നടത്തുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കാളികളാവുമെന്ന്  കേരളത്തിലെ 36 സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജന്മാധാര പ്രകാരവും, പട്ടയ പ്രകാരവും കൈവശവകാശത്തിലുള്ള കൃഷിയിടവും,വീടുകളും അനുബന്ധ സ്ഥാപനങ്ങളും യാതൊരു നഷ്ട പരിഹാരങ്ങളും നല്‍കാതെ ജനങ്ങളെ കുടിയിറക്കി വനമാക്കി മാറ്റുവാനുള്ള ഗൂഢ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നീക്കങ്ങള്‍ നടക്കുന്നത്.സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഉല്‍ഘാടനം ഈ മാസം 23ന് ബുധനാഴ്ച്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ എറണാകുളം റിസര്‍വ്വ് ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്‍പില്‍ നടക്കുന്ന ഉപവാസത്തോടെ ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബഫര്‍ സോണ്‍ പ്രഖ്യാപന ഉത്തരവ് പിന്‍വലിക്കെണ മെന്നാവശ്യപ്പെട്ട് പതിനായിരം ഇ മെയില്‍ അയക്കുന്നതിന്റെ ആരംഭം കുറിക്കും. രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവ വി.സി സെബാസ്റ്റ്യന്റ അദ്ധ്യക്ഷതയില്‍ ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശ്ശേരി ബിഷപ്പുമായ മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ ഉപവാസം ഉല്‍ഘാടനം ചെയ്യും റിട്ട ഹൈക്കോടതി ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ മുഖ്യാഥിതിയാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വിവിധ കര്‍ഷക സംഘടനാ നേതാക്കളായ അഡ്വക്കറ്റ് ബിനോയ് തോമസ്, എ.എന്‍ മുകുന്ദന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍ , ജോസഫ് വടക്കേക്കര, മേഴ്‌സി മാര്‍ട്ടിന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *