April 28, 2026

പ്രവാസി വയനാട് യു .എ.ഇ. ഷാർജ ചാപ്റ്റർ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

0
IMG-20200919-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രവാസി വയനാട് യു .എ.ഇ. ഷാർജ ചാപ്റ്റർ 2020-21 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഓൺലൈൻ ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ചെയർമാൻ അയൂബ് പതിയിൽ, ജനറൽ കൺവീനർ ജോമോൻ ളാപ്പിള്ളിൽ വർക്കി, ട്രെഷറർ ബിൻസി തോമസ്. രക്ഷാധികാരികളായി ഷാജി നരിക്കൊല്ലി, ബിനോയ്‌ നായർ, അഡ്വ. . യു.സി.. അബ്ദുള്ള എന്നിവരെയും. സെൻട്രൽ കമ്മിറ്റിയിലേക്ക്   ഡോ. സുനിൽ പായിക്കാട്ട്, ഷംസുദ്ധീൻ കുളങ്ങരത്ത്, ജയേഷ് ബത്തേരി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നാളിതുവരെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നിയമ സഹായങ്ങളും നൽകി പ്രവാസികളായ വയനാട്ടുകാർക്ക് എന്നും ആശ്വാസമായിരുന്നു സംഘടന. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  സംഘടനയുടെ സജീവ പ്രവർത്തകൻ  ദിലീപ് കുന്നേൽ ദിവാകരന് ചടങ്ങിൽ യാത്രയയപ്പ് നൽകി. കോവിഡിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നിന്നും ജോലിക്കായി കടന്നുവരുന്നവർക്ക് കൂടുതൽ കരുതൽ, അവരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുവാനും, അവർക്കു വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകാൻ യോഗം തീരുമാനമെടുത്തു.തിരഞ്ഞെടുപ്പ് നടപടികൾക്ക് സെൻട്രൽ കമ്മിറ്റി ചെയർമാൻ മജീദ് മടക്കിമല, ജനറൽ കൺവീനവർ വിനോദ് പുൽപ്പള്ളി, ട്രഷറർ സാബു പരിയാരത്ത് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *