August 12, 2026

വയനാട്ടിൽ 97 പേര്‍ക്ക് കൂടി കോവിഡ്; 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 53 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ

 

വയനാട് ജില്ലയില്‍ ഇന്ന് (20.09.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര്‍ രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

എടവക പഞ്ചായത്ത് സ്വദേശികൾ 23 പേര്‍, വെള്ളമുണ്ട സ്വദേശികൾ 15, പൊഴുതന സ്വദേശികൾ 8, തവിഞ്ഞാൽ സ്വദേശികൾ 7, കണിയാമ്പറ്റ സ്വദേശികൾ 6, മുട്ടിൽ, മാനന്തവാടി, അമ്പലവയൽ സ്വദേശികളായ 5 പേർ വീതം, മീനങ്ങാടി സ്വദേശികൾ 4, കൽപ്പറ്റ, നെന്മേനി സ്വദേശികളായ 3 പേർ വീതം, തിരുനെല്ലി സ്വദേശികൾ 2, നൂൽപ്പുഴ, തൊണ്ടർനാട്, പുൽപള്ളി സ്വദേശികളായ ഓരോരുത്തര്‍ എന്നിവർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. ഇവരില്‍ കൽപ്പറ്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും.

സൗദി അറേബ്യയിൽ നിന്ന് വന്ന വാഴവറ്റ സ്വദേശി (61), സെപ്റ്റംബർ നാലിന്  ദുബൈയിൽ നിന്ന് വന്ന നെന്മേനി സ്വദേശി (40), സപ്തംബർ 18 ന് സൗദി അറേബ്യയിൽ നിന്ന് വന്ന നെന്മേനി സ്വദേശി (38),  സപ്തംബർ 19ന് കർണാടകയിൽ നിന്ന് വന്ന തിരുനെല്ലി സ്വദേശി (29), കർണാടകയിൽ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി (50), സെപ്റ്റംബർ 19ന് ബംഗാളിൽ നിന്ന് വന്ന പിണങ്ങോട് സ്വദേശി (32), തമിഴ്‌നാട്ടില്‍ നിന്ന് വന്ന രണ്ട് ഗൂഢല്ലൂര്‍ സ്വദേശികള്‍ (34, 22) എന്നിവരാണ്  ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്നു രോഗബാധിതരായത്.

53 പേർക്ക് രോഗമുക്തി

ബത്തേരി മുനിസിപ്പൽ പ്രദേശത്തു നിന്നുള്ള 14 പേർ,  5 വെള്ളമുണ്ട സ്വദേശികൾ, തൊണ്ടർനാട്, മേപ്പാടി, പുൽപ്പള്ളി സ്വദേശികളായ 4 പേർ വീതം, മീനങ്ങാടി, നെന്മേനി, മടക്കിമല സ്വദേശികളായ 3 പേർ വീതം,  2 കൽപ്പറ്റ സ്വദേശികൾ, കമ്പളക്കാട്, മുണ്ടക്കുറ്റി, അമ്പലവയൽ,  വാളാട്, വൈത്തിരി, തരിയോട്, വെങ്ങപ്പള്ളി, മുട്ടിൽ സ്വദേശികളായ ഓരോരുത്തര്‍, തിരുവനന്തപുരം, കണ്ണൂർ ജില്ലക്കാരായ ഓരോരുത്തര്‍, ഒരു കൊൽക്കത്ത സ്വദേശി എന്നിവരാണു രോഗം ഭേദമായി ആശുപത്രി വിട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *