April 25, 2024

കർഷവിരുദ്ധ നടപടികൾ പിൻവലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സർക്കാർ സംരക്ഷണം നൽകണമെന്ന് ജനസംരക്ഷണസമിതി

0
Mg 1178.jpg
കൽപ്പറ്റ:  പരിസ്ഥിതിലോല മേഖല പ്രഖ്യാപന നീക്കത്തിനെതിരെ കൽപ്പറ്റ ജനസംരക്ഷണ സമിതിയുടെ ഉപവാസ സമരം വയനാട് കളക്ടറേറ്റ് പടിക്കൽ അഡ്വ ഡോ തോമസ് ജോസഫ് തേരകം ഉൽഘാടനം നിർവഹിച്ചു. ജില്ലയിലെ ജനവാസകേന്ദ്രങ്ങളെ ബഫർ സോൺ ആയി പ്രഖ്യപിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിന്മാറണമെന്നും ജനാധിപത്യ കർഷവിരുദ്ധ നടപടികൾ പിൻവലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സർക്കാർ സംരക്ഷണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യപരമായ ചർച്ചകളില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ കരട് വിഞാപനം ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഡലോചനയിൽ രൂപപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. ഉപവാസസമര ഉത്ഘാടനത്തിന് അധ്യക്ഷതവഹിച്ചു കല്പറ്റ ഫൊറോന വികാരി ഫാ ജോസ് വടയാപറമ്പിൽ സംസാരിച്ചു. കാർഷിക വിലതകർച്ചയിലും വന്യമൃഗ ശല്യത്തിലും പൊറുതിമുട്ടുന്ന വയനാടൻ കർഷക ജനതക്ക് ഇരുട്ടടിയാണ് ഈ കരട് വിഞാപനം എന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. വനം നശിപ്പിച്ചത് കർഷകനല്ലെന്നും തരിശ്ഭൂമി കൃഷിഭൂമിയാക്കിയ കർഷകനെ ഇങ്ങനെയുള്ള കരിനിയമങ്ങൾകൊണ്ട് കണ്ണീരിലാഴ്ത്തിയാൽ തക്ക തിരിച്ചടി ഉചിതസമയത്തു കർഷകർ നൽകുമെന്ന് ജനസംരക്ഷണസമിതി പ്രസിഡന്റ്‌  ജോണി പറ്റാനി  മുന്നറിയിപ്പ് നൽകി. സമരത്തിന് ആശംസകളറിയിച്ച്   വിജി നെല്ലിക്കുന്നേൽ, ഫാ  റെജി മുതുകത്താനി,  ഷിബു മാവേലിക്കുന്നേൽ,  പോൾ കരിമ്പനാക്കുഴി, സി. അൻലിറ്റ് SH എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *