April 20, 2024

നല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിന് മനോഹാരിത പകർന്ന് വേയ്‌വ്സ് പ്രവർത്തകർ

0
Img 20200921 Wa0272.jpg
മാനന്തവാടി :ജില്ലയിലെ ഏക കാൻസർ ചികിത്സാലയമായ നല്ലൂർനാട് ജില്ലാ
ക്യാൻസർസെന്ററിന് മനോഹാരിത പകർന്ന് വേയ്‌വ്സ് പ്രവർത്തകർ മാതൃകയായി.
വേയ്വ്സ് നടപ്പിലാക്കുന്ന സ്പർശം 2020 പദ്ധതിയുടെ ഭാഗമായാണ് ശുചീകരണവും
സൗന്ദര്യവൽക്കരണവും  നടത്തിയത്. അംബേദ്കർ മെമ്മോറിയൽ ട്രൈബൽ
ആശുപത്രിയെയും ക്യാൻൻസർ സെന്ററിനെയും ബന്ധിപ്പിക്കുന്ന ചരുണ്ട ഇടനാഴിയിൽ
മനോഹര ചിത്രങ്ങൾ വരച്ചു. വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന കറുത്ത പെയിന്റ്
മായിച്ചാണ് കാടും കടലും വന്യമൃഗങ്ങളും ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ
ജീവിതവും എല്ലാം വർണ ചിത്രങ്ങളായി ഇന്ന് ചുമരുകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഉമേഷ്  വിസ്മയം, നിസാർ വെള്ളമുണ്ട,ലത്തിഫ് ഒ.കെ.എന്നിവർ
ചുമരുകളിൽ ചിത്രങ്ങൾ തീർത്തത്. ക്യാൻസർ ചികിത്സയ്ക്ക് എത്തുന്നവരുടെ
കണ്ണുകൾക്ക് കുളിർമയേകുന്ന ചിത്രങ്ങൾ ചുമരുകളിൽ നിറഞ്ഞത് രോഗികൾക്കും
കൂടെവരുന്നവർക്ക് മാത്രമല്ല ആശുപത്രി ജീവനക്കാർക്കും നവ്യാനുഭവമാണ്
നൽകുന്നത്. പൂന്തോട്ട നിർമാണം അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഒരുക്കാൻ
ഉദ്ദേശിക്കുന്നതായും വേയ്‌വ്സ് പ്രവർത്തകർ പറഞ്ഞു. വേയ്വ്സ്
ചെയർമാൻ കെ.എം. ഷിനോജ്,
കൺവീനർ സലീം കൂളിവയൽ,  ജോ. കൺവീനർ ജെറീഷ്
മൂടമ്പത്ത്, പി.ആർ. ഉണ്ണികൃഷ്ണൻഎന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *