October 1, 2026

എൻ എസ് എസ് ദിനത്തിൽ പഠനോപകരണങ്ങൾ നൽകി വിദ്യാർഥികൾ

0
IMG-20200924-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
പിണങ്ങോട്: എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി ഡബ്ല്യു ഒ എച് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദത്തുഗ്രാമമായ പന്നിയോറ കോളനിയിലും പരിസര പ്രദേശത്തുമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. കോവിഡ് പ്രതിരോതത്തിനുള്ള മസ്‌ക്കുകളും അടങ്ങിയതായിരുന്നു കിറ്റ്. സാമൂഹ്യ പ്രവർത്തനത്തിലൂടെ വ്യക്തി വികാസം എന്ന എൻ എസ് എസ് ലക്ഷ്യം കുട്ടികളിലും,സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിതരണം. കോവിഡ് കാലത്ത് നാം പുലർത്തെണ്ട കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ അവബോധം കുട്ടികൾക്ക് വോളന്റിയർസ് നൽകി. ദിനത്തോടനുബന്ധിച്ചുള്ള  വിവിധങ്ങളായ ഓണലൈൻ പരിപാടികൾ വിദ്യാർഥികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ താജ് മൻസൂർ ഉദ്‌ഘാടനം ചെയ്തു.പി എ സി മെമ്പർ സാജിദ് പി കെ സന്ദേശം കൈമാറി, പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി, വോളന്റിയർസ് ആയ അഫ്ര ഫാത്തിമ, ശരത് രാം, ഹർഷൽ പി, ഗൗരി പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *