“കർഷക ബിൽ” രാഷ്ട്രപതി ഒപ്പിടരുത് : മുസ്ലിം ലീഗ് .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കേന്ദ്രസർക്കാർ നിയമം ആക്കാൻ ശ്രമിക്കുന്ന “കർഷക ബിൽ” രാഷ്ട്രപതി ഒപ്പിടരുത് എന്നും മലബാർ വന്യജീവി സങ്കേതത്തിലെ പവർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി 
ആവശ്യപ്പെട്ടു. തികച്ചും കർഷക വിരുദ്ധവും, കോർപറേറ്റുകളെ സഹായിക്കാനുള്ളതുമാണ് കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്ന “കർഷക ബിൽ “എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്ക് വിൽക്കുക എന്ന നയവുമായിട്ടാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്… സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന…. രാജ്യത്തിൻറെ താങ്ങും തണലുമായി നിൽക്കുന്ന കർഷകരെ ….കുത്തക മുതലാളിമാരുടെ അടിമകളാക്കി മാറ്റുന്ന പുതിയ നിയമം വരുന്നതിനെ തടയണമെന്ന് രാഷ്ട്രപതിയോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു …..
ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞ യോഗത്തിൽ 
പ്രസിഡണ്ട് പി പി എ കരീം അധ്യക്ഷത വഹിച്ചു 
എം എമുഹമ്മദ് ജമാൽ സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു 
ജില്ലാ ഭാരവാഹികളായ എൻ കെ റഷീദ് ടി മുഹമ്മദ് സി മൊയ്തീൻകുട്ടി ,നൂറുദ്ദീൻ 
നിയോജക മണ്ഡലം ഭാരവാഹികളായ റസാക്ക് കൽപ്പറ്റ, നിസാർ അഹമ്മദ്, പി പി അയ്യൂബ് ,എംഎ അസൈനാർ ,പികെ അസ്മത് ,അഹമ്മദ് മാസ്റ്റർ ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു 
വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളായ 
വൈത്തിരിയിലെ കുന്നത്തിടവക വില്ലേജ് പൊഴുതന പഞ്ചായത്തിലെ പൊഴുതന, അച്ചൂരാനം ,വില്ലേജുകൾ തരിയോട് പൻ്ചായത്തിലെ തരിയോട് വില്ലേജ് തുടങ്ങിയ പ്രദേശങ്ങളെ 
വന്യമൃഗസൻകേതമാക്കി മാറ്റാനുള്ള 
കരട് വിജ്ഞാപനത്തിൽ 
നിൽക്കുന്ന കേരള സർക്കാരിൻറെ നടപടികളെ യോഗം അപലപിച്ചു 
ശക്തമായ പ്രത്യാഘാതങ്ങളുണ്ടാക്കും ഈ നയവുമായി മുന്നോട്ടുപോയാൽ എന്ന കേന്ദ്ര കേരള ഗവൺമെൻറ് 
മുസ്ലിംലീഗ് ഓർമപ്പെടുത്തി
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *