കൃഷി പാഠശാലയിൽ :“സംസ്ഥാന കൃഷി വകുപ്പിന്റെ സ്കീമുകളും സബ്സിഡികളും” : കർഷകർക്ക് ഓൺലൈൻ പരിശീലനം
ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ :“സംസ്ഥാന കൃഷി വകുപ്പിന്റെ സ്കീമുകളും സബ്സിഡികളും” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് കൃഷി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ് . സെപ്റ്റംബർ 28 , 11 .30 മണിക്കാണ് പരിശീലനം ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം ആപ്പ് വഴിയാണ് പരിശീലനം. ഫേസ്ബുക് ലൈവ് ആയും പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക- https://forms.gle/hDoj7Y6NA9MDQSP4A
Leave a Reply