June 20, 2026

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ച റേഷനരി പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ച റേഷനരി പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് പിടികൂടി.എഴുപത് ചാക്കുകളിലായി സൂക്ഷിച്ച നാല് ടണ്ണോളം റേഷനരിയാണ് ഇന്ന് രാവിലെ പിടികൂടിയത്.റേഷനരി സ്വകാര്യ കമ്പനിപ്പേരുകളിലുള്ള ചാക്കുകളിലേക്ക് മാറ്റിനിറച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
മാനന്തവാടി കെല്ലൂര്‍ മൊക്കത്തുള്ള സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ നിന്നും റേഷന്‍ കടകയിലേക്ക് കൊണ്ടുപോയ അരിയെ പിന്തുടര്‍ന്ന പ്രാദേശികചുമട്ടുതൊഴിലാളികളും പൊതുപ്രവര്‍ത്തകരുമാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ഇറക്കിയ അരിപിടികൂടി അധികൃതരെ അറിയിച്ചത്.കെല്ലൂരിലുള്ള പണിപൂര്‍ത്തിയാവാത്ത വീട്ടിലായിരുന്നു 72 ചാക്ക് റേഷനരി സൂക്ഷിച്ചിരുന്നത് .
മുഹന്നിദ് എന്നപേരിലുള്ള സ്വകാര്യ അരികമ്പനിയുടെ നൂറിലധികം ചാക്കുകളില്‍ റേഷനരി നിറച്ച്  സൂക്ഷിച്ച നിലയിലും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെ റേഷന്‍ കടയുടമകള്‍ അരി ഇവിടെയെത്തിച്ച് സ്വകാര്യ കമ്പനി ചാക്കുകളില്‍ നിറച്ച് വിതരണം ചെയ്യുന്നസംഘമാണ് സംഭവിത്തിന് പിന്നിലെന്നാണ് സൂചന.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *