കേരള ഭരണം നിയന്ത്രിക്കുന്നത് കള്ളക്കടത്ത് സംഘം – ബി.ജെ.പി

മാനന്തവാടി : ദേശവിരുദ്ധ ശക്തികൾക്ക് താവളമൊരുക്കിയ കേരള മുഖ്യമന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന നിൽപ്പ് സമരം മാനന്തവാടി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു.കേരള ഭരണം നിയന്ത്രിക്കുന്നത് കള്ളക്കടത്ത് സംഘമാണെന്നും മുഖ്യമന്ത്രി രാജി വെച്ച് പിണറായിയിലെ വീട്ടിലേക്കായിരിക്കില്ല വിയ്യൂർ ജയിലിലേക്കാ രിക്കും പോകേണ്ടി വരികയെന്നും കൂട്ടു പ്രതികളായി കോടിയേരിയും കുടുംബവും കൂടെയുണ്ടാകുമെന്നും സമരം ഉദ്ലാടനം ചെയ്തുകൊണ്ട് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സജി ശങ്കർ പറഞ്ഞു . മണ്ഡലം പ്രസിഡണ്ട് കണ്ണൻകണിയാരം അദ്ധ്വ ക്ഷത വഹിച്ചു. കെ.മോഹൻദാസ് . കൂവണ വിജയൻ , ജിതിൻ ഭാനു. അഖിൽ പ്രേം, വിൽഫ്രഡ് ജോസ്, സുരേഷ് പെരും ചോല, ശ്യാമള ചന്ദ്രൻ വിജീഷ സജീവൻ രാജു പനമരം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.



Leave a Reply