April 30, 2026

ജീവനക്കാരൻ ഒളിവിൽ തന്നെ : പതിനാറുകാരിക്ക് പ്രസവാനന്തര ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി.

0
IMG-20201031-WA0406.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: വയനാട് സിവിൽ സ്റ്റേഷൻ  ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ ചേർന്ന് കൂട്ട ബലാത്സം​ഗം ചെയ്ത്    ഗര്‍ഭിണിയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവിച്ച പതിനാറുകാരിക്ക് പ്രസവാനന്തര ചികില്‍സ ലഭിക്കുന്നില്ലെന്ന് പരാതി.
 കുട്ടിയുടെ വീട്ടുകാരാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രസവിച്ച് നാലു ദിവസത്തിനുശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയെങ്കിലും തുടര്‍ ചികില്‍സ നല്‍കിയില്ലെന്നാണ് ആരോപണം. എന്നാല്‍ സാമൂഹ്യനീതിവകുപ്പും ശിശുക്ഷേമസമിതിയും ആരോപണം നിഷേധിച്ചു.
വയനാട് സിവിൽ സ്റ്റേഷനിലെ  ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ ചേർന്നാണ് 16കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയത്. തുടർന്ന് ​ഗർഭിണിയായ പെൺകുട്ടി ഒക്ടോബര്‍ രണ്ടിനാണ് ശസ്ത്രക്രിയയിലുടെ പ്രസവിക്കുന്നത്. പെണ്‍കുട്ടിയെയും നവജാത ശിശുവിനെയും ആറാം തിയതി ശിശുക്ഷേമസമിതിയുടെ മുന്നില്‍ ഹാജരാക്കി സാമൂഹ്യനീതിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അമ്മയെയും സഹായിയായി ഇവര്‍ക്കൊപ്പമയച്ചു. എന്നാല്‍ പ്രസവാനന്തര ചികില്‍സയോന്നും കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വേദനയുണ്ടെന്നറിയിച്ചിട്ടും സംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ ചികില്‍സക്ക് കോണ്ടുപോകാന്‍ തയാറായില്ലെന്നും ആരോപിച്ചു. പ്രതിയായ  ജീവനക്കാരൻ  ഇപ്പോഴും ഒളിവിൽ തന്നെയാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *