മീനങ്ങാടിയിൽ വീടിന് മുമ്പിൽ ബോംബിന് സമാനമായ വസ്തു : പോലീസെത്തി പരിശോധന നടത്തി.
കൽപ്പറ്റ: മീനങ്ങാടിയിൽ
വീടിന് മുമ്പിൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തി. പോലീസെത്തി പരിശോധന തുടങ്ങി.
പാലക്കമൂല വാരപ്പെട്ടിൽ ഷാജിയുടെ വീട്ടിലാണ് രാവിലെ 7 മണിക്ക് വീടിന് മുമ്പിൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്.
ഷാജിക്കൊപ്പം അമ്മയും ഭാര്യയും രണ്ട് മക്കളുമാണ് ഈ വീട്ടിൽ താമസം. നിന്നെ കൊല്ലും എന്നെഴുതിയ കുറിപ്പും ഇതിനടുത്ത് നിന്ന് കണ്ടെത്തി. പോലീസിനൊപ്പമുത്തിയ
ബോംബ് സ്ക്വാഡ് ഈ വസ്തു വിദഗ്ധ പരിശോധനക്ക് കൊണ്ടുപോയി.
പാലക്കമൂല കട നടത്തുകയാണ് ഷാജി.
പേടിപ്പിക്കാനായി ആരോ ചെയ്തതാണന്നാണ് പ്രാഥമിക നിഗമനം.





Leave a Reply