എ.ഐ.ടി.യു.സി നൂറാം വാർഷികം :തൊഴിലാളി കൺവെൻഷൻ സംഘടിപ്പിച്ചു.
എഐടിയുസി നൂറാം വാർഷികം ആഘോഷിച്ചു. മാനന്തവാടി:എഐടിയുസി മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി കൺവെൻഷൻ സംഘടിപ്പിച്ചു.
തൊഴിലാളികളുടെ ക്ഷേമത്തിനും മുതലാളിത്ത ചൂഷണത്തിനും എതിരെ പൊരുതിയും ജീവിക്കാനുള്ള പോരാട്ടങ്ങൾക്ക് ശക്തിപകർന്നും വർഗ്ഗബോധമുള്ള രാഷ്ട്രീയ ബഹുജന മുന്നേറ്റത്തിന് നേതൃത്വം നൽകിയും സംഘടന അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണ് കൺവെൻഷൻ സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ബി കെ എം യൂ താലൂക്ക് പ്രസിഡന്റ് വി വി ആന്റണി, എഐടിയുസി താലൂക്ക് പ്രസിഡണ്ട് കെ സജീവൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം നിഖിൽ പത്മനാഭൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ.ബി അജീഷ് ഷീല ഗംഗാധരൻ, സി.ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
Leave a Reply