വിദ്യാലയത്തിനും കുട്ടികള്‍ക്കും കൈനിറയെ സമ്മാനവും സ്‌നേഹവും നല്‍കി പോള്‍ സാര്‍ വിരമിച്ചു

മാനന്തവാടി; 24 വര്‍ഷത്തെ അദ്ധ്യാപക സേവനത്തിന് ശേഷം എഫ് ഇ ജെ പോള്‍ മാഷ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.സര്‍വ്വീസ് ജീവിതത്തിലെന്ന പോലെ വിരമിക്കലും അവിസ്മരണീയമാക്കിയാണ് തരുവണ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും കഴിഞ്ഞദിവസം ചെന്നലോട് സ്വദേശിയായ ഇടത്തനാല്‍ പോള്‍ പടിയിറങ്ങിയത്.2018 ലാണ് തരുവണ ഗവ.ഹൈസ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ പോള്‍ മാഷ് എത്തിയത്.അപര്യാപ്തതകള്‍ക്ക് നടുവില്‍ വിദ്യാലയം വീര്‍പ്പുമുട്ടിയപ്പോള്‍ വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും സഹ പ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്തി വിദ്യാലയത്തെ ഉന്നതിയിലെത്തിക്കുന്നതില്‍ മാഷ് നിര്‍ണായപങ്കാണ് വഹിച്ചത്.സ്‌കൂളിന്റെ അക്കാദമിക് നിലവാരം ഘട്ടംഘട്ടമായി ഉയര്‍ത്തുന്നതിലും ഭൗതികസൗകര്യം വിപുലപ്പെടുത്തുന്നതിലും മാഷിന്റെ നിരന്തര ഇടപെടല്‍ സഹായകമായി.വിരമിക്കലിന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ പോലും അനുവദിക്കാതെ താന്‍ വിരമിക്കുന്ന വിദ്യാലയത്തിനായി നിരവധി സമ്മാനങ്ങള്‍ നല്‍കിയാണ് മാഷ് വിരമിക്കലും അവിസ്മരണീയമാക്കിയത്.സ്‌കൂളിന്റെ ലാബ് വിപുലീകരണത്തിനായി പിടിഎ ഫണ്ടിലേക്ക് 50000 രൂപ യും 2021 ലെ പ്ലസ്ടു,എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് സമ്മാന വാഗ്ദാനവുമാണ് മാഷ് നല്‍കിയത്.മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും 2021 രൂപാ വീതവും ഒരു വിഷയത്തില്‍ മാത്രം എ ഗ്രേഡും ബാക്കി മുഴുവന്‍ എ പ്ലസും നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും 1500 രൂപ വീതവും നല്‍കാനാണ് പോള്‍മാഷ് തയ്യാറായിരിക്കുന്നത്.



Leave a Reply