November 4, 2026

കൊവിഡ് ചികിത്സയിലിരിക്കെ വയനാട്ടിൽ രണ്ടുപേർ കൂടി മരിച്ചു

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടിൽ പാർവതി (85) എന്നിവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. 
പൗലോസ് രക്തസമ്മർദ്ദവും ശ്വാസകോശ രോഗങ്ങളുമായി ഒക്ടോബർ 19 മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഇരുപത്തിയേഴാം തീയതി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന പൗലോസ്  31ന് രാവിലെ മരണപ്പെടുകയായിരുന്നു.
കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഒക്ടോബർ 16ന് മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാർവ്വതിയെ ശ്വാസതടസ്സം കൂടിയതിനെ തുടർന്ന്  19ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയും 31 ന് ഉച്ചയോടെ മരണപ്പെടുകയും ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *