October 14, 2026

യു ഡി എഫ് ജില്ലാനേതൃയോഗം വ്യാഴാഴ്ച : രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വയനാട് ജില്ലാനേതൃയോഗം നവംബര്‍ അഞ്ചിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ കൈനാട്ടി ദേവി ടെക്‌സൈറ്റല്‍സിന് എതിര്‍വശത്തുള്ള ഹൈലാന്റ് ബ്രിസ്റ്റോ ഹാളില്‍ വെച്ച് നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തും. യു ഡി എഫ് സംസ്ഥാന ഘടകകക്ഷിനേതാക്കളായ എം സി മായിന്‍ഹാജി, പി കെ ജോസഫ്, ജോണി നെല്ലൂര്‍, അനൂപ് ജേക്കബ്ബ്, എ പി അസീസ്, സി പി ജോണ്‍, അഡ്വ. ദേവരാജന്‍ എന്നിവര്‍ സംസാരിക്കും. യോഗത്തില്‍ ക്ഷണിക്കപ്പെടുന്ന അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ യു ഡി എഫ്‌ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *